കോട്ടയം : ജില്ലയിൽ ഇന്നലെ 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 190 ഉം സമ്പർക്കം വഴി. സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന അഞ്ചുപേരും രോഗബാധിതരായി. ആകെ 1602 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പർക്കം മുഖേന രോഗബാധിതരായവരിൽ 56 പേർ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ആർപ്പൂക്കര :15, പാമ്പാടി : 8, അയ്മനം, ചങ്ങനാശേരി : 7 വീതം, ഏറ്റുമാനൂർ, കരൂർ : 5 വീതം, കൂരോപ്പട, കുറിച്ചി, വാഴൂർ : 4 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത മറ്റു സ്ഥലങ്ങൾ. 133 പേർ രോഗമുക്തരായി. നിലവിൽ 1650 പേരാണ് ചികിത്സയിലുള്ളത്. 16630 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.