രാമപുരം : പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ തുടങ്ങാൻ കോട്ടയം ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും 15 വരെ പ്രത്യേക സൗകര്യമൊരുക്കും. പ്രായപരിധിയില്ലാതെ എല്ലാവർക്കും പദ്ധതിയിൽ ചേരാം. 15 വർഷമാണ് കാലാവധി. ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാം. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 500 രൂപയും പരമാവധി ഒന്നരലക്ഷം രൂപവരെയും നിക്ഷേപിക്കാം. 50 രൂപ മുതലുള്ള ചെറിയ തുകകളും എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാം. പലിശനിരക്ക് 7.1 ശതമാനം. മൂന്ന് വർഷത്തിന് ശേഷം വായ്പാ സൗകര്യം, അഞ്ച് വർഷത്തിന് ശേഷം ആവശ്യമെങ്കിൽ പണം പിൻവലിക്കാം. നിഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും. കുട്ടികളുടെ പേരിലും അക്കൗണ്ട് തുടങ്ങാൻ സാധിക്കും. ആധാർ കാർഡ് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമാണ്. പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെ 9 മുതൽ 4 വരെ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. വിവരങ്ങൾക്ക് : 8281600409.