കോട്ടയം : ഡൽഹിയിൽ പോയി വന്ന എം.പിമാരായ ജോസ് കെ.മാണിയും, തോമസ് ചാഴികാടനും ക്വാറന്റൈൻ ലംഘിച്ചതായി കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഇരുവരും ഡൽഹിയിൽ നിന്ന് തിരിച്ചെത്തി സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് പരാതി. യോഗത്തിൽ പങ്കെടുത്തവരെല്ലാം ഉടൻ ക്വാറന്റൈനിൽ പോകണമെന്നും ആവശ്യപ്പെടുന്നു. അന്യസംസ്ഥാനങ്ങളിൽ പോയി എഴുദിവസത്തിനുള്ളിൽ തിരിച്ചു വന്നാൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് പുതിയ നിർദ്ദേശമുണ്ടെന്ന് ജോസ് വിഭാഗം നേതാക്കൾ അറിയിച്ചു.