ലൂസേൺ/ സ്വിറ്റ്സർലൻഡ്: വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന കൻഡേല സെവൻ എന്ന ലോകത്തിലെ ആദ്യ ഹൈഡ്രോഫോയിൽ സ്പീഡ് ബോട്ട് സ്വിറ്റ്സർലൻഡിലെ തടാകത്തിൽ വിജയകരമായി പരീക്ഷിച്ചു. സെപ്തംബർ രണ്ടിന് ലൂസേൺ തടാകത്തിലായിരുന്നു ആദ്യ പരീക്ഷണം. മണിക്കൂറിൽ 55 കിലോമീറ്റർ സ്പീഡുള്ള ഇവയ്ക്ക് മറ്റു ബോട്ടുകളെ പോലെ കാതടപ്പിക്കുന്ന ശബ്ദമില്ലെന്നു മാത്രമല്ല മറ്റുള്ളവയേക്കാൾ സുഗമമായി സഞ്ചരിക്കാനുമാകും. ഫോയിലുകളെ നിയന്ത്രിക്കാൻ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ബോർഡും ഇതിലുണ്ട്. സെക്കൻഡിൽ 100 വ്യത്യസ്ത സ്ഥാനങ്ങളിലേക്ക് ഇതുമാറ്റാം. 296,00 ഡോളർ (2,16,80,875.20 രൂപ) ആണ് ബോട്ടിന്റെ വില.