ലണ്ടൻ: ബ്രിട്ടനിലെ ബെർമിംഗ്ഹാം നഗരത്തിൽ നടന്ന കത്തിയാക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കുത്തേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെ 12.30ഓടെയാണ് സംഭവം. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഏതാനും പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി അറിയാമെന്നും എന്നാൽ എത്ര പേർ ആക്രമിക്കപ്പെട്ടെന്നോ സംഭവം എത്രത്തോളം ഗുരുതരമാണെന്നോ ഇപ്പോൾ പറയാനാകില്ലെന്നുമാണ് പൊലീസ് ഭാഷ്യം. ആക്രമണത്തിന്റെ കാരണം ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ജനസഞ്ചയം ഏറെയുള്ള ആർക്കേഡിയൻ അവന്യൂവിന്റെ പരിസരത്താണ് സംഭവം നടന്നത്. ഒരു മഹാ സംഭവമെന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അടിയന്തര സർവീസുകൾ സേവനസന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിവരികയാണെന്നും പൊലീസ് പറഞ്ഞു. റോഡുകൾ അടച്ചതായും റിപ്പോർട്ട് ഉണ്ട്