തങ്ങളുെട പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളെക്കുറിച്ച് പ്രമുഖ സംവിധായകർ
രാജമാണിക്യം
ഫാസിൽ
ഓരോ കാലത്തും മമ്മൂട്ടിയുടെ ഓരോ സിനിമകളാണ് എനിക്ക് പ്രിയപ്പെട്ടത്. മമ്മൂട്ടിയുടെ പെർഫോമൻസ് കണ്ട് ഞാൻ അന്തംവിട്ടുപോയ സിനിമ രാജമാണിക്യമാണ്. മമ്മൂട്ടിയുടെ അത്രനല്ല സമയത്തല്ല ആ സിനിമ റിലീസായത്. എന്നിട്ടും ആ സിനിമയുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. അതുവരെയുള്ള സ്വന്തം ഇമേജിനെത്തന്നെ മാറ്റിമറിച്ച പ്രകടനമായിരുന്നു രാജമാണിക്യത്തിൽ മമ്മൂട്ടി കാഴ്ചവച്ചത്.
ബാലൻ മാഷ്
ഷാജി കൈലാസ്
സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനത്തിലെ ബാലൻ മാഷാണ് മമ്മൂക്കയുടെ കഥാപാത്രങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്. ഒരാൾക്കും സംഭവിക്കാൻ പാടില്ലാത്തതും എന്നാൽ ആരുടെ ജീവിതത്തിലും സംഭവിക്കാവുന്നതുമായ ഒരു ദുരന്തം വരച്ച് കാട്ടിയ ആ സിനിമയിലെ മമ്മൂക്കയുടെ പ്രകടനം അവിസ്മരണീയമാണ്. എത്ര കണ്ടാലും ഉള്ളുലയ്ക്കുന്ന അതിഗംഭീര പ്രകടനം.
അലക്സാണ്ടർ
ജോമോൻ
എന്റെ ആദ്യ സിനിമയായ സാമ്രാജ്യത്തിലെ അലക്സാണ്ടറോളം എനിക്ക് പ്രിയപ്പെട്ട മറ്റൊരു മമ്മൂട്ടി കഥാപാത്രമില്ല. മലയാള സിനിമ അതുവരെ കണ്ടു ശീലിച്ച അധോലോക രാജാക്കന്മാരെക്കാളൊക്കെ മുകളിലാണ് അലക്സാണ്ടറുടെ സ്ഥാനം. പെർഫോമൻസ് കൊണ്ടും സ്റ്റൈൽ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും മമ്മൂക്ക ഉജ്ജ്വലമാക്കിയ വേഷങ്ങളിലൊന്നാണ് അലക്സാണ്ടർ.
ഭാസ് കർ പട്ടേലരും
ചന്തുവും
എ.കെ. സാജൻ
അഭിനയ വിദ്യാർത്ഥികൾക്ക് എന്നും ഒരു പാഠപുസ്തകമാണ് മമ്മൂക്കയുടെ ഒരു വടക്കൻ വീരഗാഥയും വിധേയനും. വീരഗാഥയിലെ ചന്തുവായുള്ള മമ്മൂക്കയുടെ ശരീര ഭാഷയും ഡയലോഗ് ഡെലിവറിയുമൊക്കെ ഉജ്ജ്വലമാണ്. അതുപോലെ വിധേയനിലെ ഭാസ് കർ പട്ടേലർ. ഭാഷാ പ്രയോഗങ്ങൾ കൊണ്ടുള്ള മാജിക്ക് മമ്മൂക്ക തുടങ്ങുന്നത് വിധേയനിൽ നിന്നാവാം.
സേതുരാമയ്യർ
കെ. മധു
സേതുരാമയ്യരോട് മനസുകൊണ്ട് ഒരിഷ്ടക്കൂടുതലുണ്ട്. ആ കഥാപാത്രത്തിന്റെ രൂപഭാവങ്ങളും മാനറിസങ്ങളുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയാണ്. മലയാള സിനിമയുള്ളിടത്തോളം കാലം സി.ബി.ഐ സിരീസിലെ സേതുരാമയ്യർ എന്ന മമ്മൂട്ടി കഥാപാത്രം ഓർക്കപ്പെടും. അതു കൊണ്ടാണല്ലോ വീണ്ടും ഒരു സി.ബി.െഎ ചിത്രം ഒരുക്കാൻ ഞാനും എസ്.എൻ. സ്വാമിയും ഒരുങ്ങുന്നത്.
ഡാനി
ടി.വി. ചന്ദ്രൻ
എന്റെ പൊന്തൻമാടയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനേക്കാൾ എനിക്കിഷ്ടം എന്റെ തന്നെ ഡാനിയിലെ മമ്മൂട്ടിയുടെ പ്രകടനമാണ്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അസാമാന്യ പ്രതിഭകൾക്കേ കഴിയൂ. ഡാനി തന്റെ മകന്റെ അച്ഛൻ പോലുമല്ല. എന്നാൽ ഒരു അപ്പൂപ്പനാണ് താനും. സങ്കീർണമായ ആ കഥാപാത്രത്തെ മമ്മൂട്ടി ക്കേ അവതരിപ്പിക്കാൻ കഴിയൂ.
മമ്മൂട്ടിയെന്ന പേര് മമ്മൂട്ടിക്ക് പണ്ട് ഒട്ടും ഇഷ്ടമാ
യിരുന്നില്ല.
ബാപ്പയും ഉമ്മയുമിട്ട പി.ഐ. മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനായി തോന്നിയത് എറണാകുളം മഹാരാജാസിൽ ബി.എയ്ക്ക് ചേർന്ന കാലത്താണ്. പേര് ചോദിച്ച സഹപാഠികളോടൊക്കെ ഒമർ ഷെരീഫെന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്. ലോറൻസ് ഒഫ് അറേബ്യയും ഡോക്ടർ ഷിവാഗോയുമുൾപ്പെടെയുള്ള വിഖ്യാത ചിത്രങ്ങളിലഭിനയിച്ച വിശ്രുതനായ ഈജിപ്ഷ്യൻ താരം, ഒമർ ഷെറീഫ്.കള്ളപ്പേര് വെളിച്ചത്താക്കി തന്നെ ആദ്യമായി മമ്മൂട്ടിയെന്ന് വിളിച്ചത് സഹപാഠിയായ ശശിധരനാണെന്ന് മമ്മൂട്ടി ഒാർക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആദരവോടെയും ആരാധനയോടെയും ആവേശത്തോടെയും പിന്നീട് വിളിച്ച പേര്; മമ്മൂട്ടി!
സൗന്ദര്യത്തിന്റെ രഹസ്യം?
മമ്മൂട്ടിക്കും സൗന്ദര്യത്തിനും മൂന്നക്ഷര
മാണ്; രണ്ടിന്റെയും അർത്ഥവും ഒന്നുതന്നെ. അടുത്തകാലത്ത് ഫേസ്ബുക്കിൽ കണ്ട പോസ്റ്റുകളിലൊന്നാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം? അഭിമുഖങ്ങളിൽ മമ്മൂട്ടി ഏറ്റവു
മധികം അഭിമുഖീകരിച്ച ചോദ്യമാണിത് .
അതിനുള്ള മമ്മൂട്ടിയുടെ മറുപടി രസകര
മാണ്. ''രഹസ്യമല്ലേ അതെങ്ങ
നെ പരസ്യമാക്കും""