SignIn
Kerala Kaumudi Online
Monday, 01 March 2021 10.09 PM IST

കണ്ണൂരിൽ 200 പേർക്ക് കൊവിഡ്

corona

162 പേർക്ക് സമ്പർക്കത്തിലൂടെ


കണ്ണൂർ: ജില്ലയിൽ 200 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 162 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. അഞ്ചു പേർ വിദേശത്തു നിന്നും എട്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 25 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 4420 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 67 പേരടക്കം 3180 പേർ ആശുപത്രി വിട്ടു. 1200 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 12471 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 75712 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 75083 എണ്ണത്തിന്റെ ഫലം വന്നു. 629 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

43 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ
സമ്പർക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 14, ആറളം 17, അഴീക്കോട് 19, ചപ്പാരപ്പടവ് 8, ചെറുതാഴം 8,17, ചിറക്കൽ 23, ചിറ്റാരിപറമ്പ 14, ധർമ്മടം 8,9, എരമം കുറ്റൂർ 12, എരഞ്ഞോളി 12, എരുവേശ്ശി 3, ഇരിട്ടി നഗരസഭ 1,4,11,16, കതിരൂർ 1,7, കല്ല്യാശ്ശേരി 13, കാങ്കോൽ ആലപ്പടമ്പ 7, കണ്ണൂർ കോർപ്പറേഷൻ 16,36, കൂടാളി 6, കൂത്തുപറമ്പ നഗരസഭ 14, കോട്ടയം മലബാർ 2, കുന്നോത്തുപറമ്പ് 2, മാലൂർ 10, മാങ്ങാട്ടിടം 3, മട്ടന്നൂർ നഗരസഭ 6, മാട്ടൂൽ 4, മുണ്ടേരി 18, മുഴക്കുന്ന് 2,4, മുഴപ്പിലങ്ങാട് 2,8, പയ്യന്നൂർ നഗരസഭ 40, പെരളശ്ശേരി 10, പെരിങ്ങോം വയക്കര 1, പിണറായി 8, കീഴല്ലൂർ 4 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ എരമം കുറ്റൂർ 8, പന്ന്യന്നൂർ 13 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കും.
നേരത്തേ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന നടുവിൽ 15, കീഴല്ലൂർ 10, പാനൂർ നഗരസഭ 25,37, ചൊക്ലി 9,10 എന്നീ വാർഡുകൾ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, COVID 19
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.