ആലപ്പുഴ: തമിഴ്നാട് രത്നഗിരി എസ്റ്റേറ്റിലെ വാച്ച്മാനെ കൊലപ്പടുത്തുകയും എസ്റ്റേറ്റ് കൊള്ളയടിക്കുകയും ചെയ്ത കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ തോട്ടിപ്പാൽ നെടുബൽ പാളത്ത് കരവേട്ടു വീട്ടിൽ ബിജിനാണ്(കുട്ടി-37) പിടിയിലായത്. ഇന്നലെ രാവിലെ 11മണിയോടെ മുന്നോടിയിലുള്ള റിസോർട്ടിന് സമീപം വെച്ചാണ് സി.ഐ കെ.പി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട് മുൻ മുഖ്യമന്തി ജയലളിതയുടെ മുൻ കാർഡ്രൈവർ കനകരാജ് ബിജിന് നൽകിയ ക്വട്ടേഷനെ തുടർന്ന് തമിഴ്നാട് രത്നഗിരി എസ്റ്റേറ്റിലെ വാച്ച്മാനെ 2017-ൽ കൊലപ്പടുത്തുകയും എസ്റ്റേറ്റ് കൊള്ളയടിക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ച ശേഷം ഒളിവിൽപ്പോവുകയായിരുന്നു. ഇയാൾ ആലപ്പുഴയിലെ റിസോർട്ടിൽ താമസിക്കുന്നതായി ജില്ലാപൊലീസ് മേധാവി പി.എസ് സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. നടപടിക്രമങ്ങൾക്കുശേഷം ഇന്നലെ ഉച്ചക്ക് ശേഷം പ്രതിയെ തമിഴ്നാട് പൊലീസിനു കൈമാറി.