കിളിമാനൂർ: പുല്ലയിൽ-കടമുക്ക് റോഡിന് ഇരുവശങ്ങളിലും ഇറച്ചിമാലിന്യം പതിവായി നിക്ഷേപിച്ചിരുന്ന മൂവർസംഘത്തെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ നഗരൂർ ശ്രീശങ്കര കോളേജിന് സമീപം കാവുവിള വീട്ടിൽ ഹനീം (30), വാഹന ഉടമ കാട്ടുചന്ത തെങ്ങുവിള പുത്തൻവീട്ടിൽ നസീർ മുഹമ്മദ് (54), സഹായിയായ കല്ലിംഗൽ എൻ.എസ്. മൻസിലിൽ നാദിർഷ (25) എന്നിവരാണ് പിടിയിലായത്. വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തോടൊപ്പം പ്രതികളെ പിടികൂടിയത്.