കൊച്ചി: വാൻ ശ്രേണിയിൽ 90 ശതമാനം വിപണിവിഹിതം സ്വന്തമാക്കി മാരുതി സുസുക്കി ഈക്കോയുടെ തേരോട്ടം. വിപണിയിലെത്തി പത്തുവർഷം പിന്നിടുന്ന ഈക്കോയുടെ ഏഴുലക്ഷം യൂണിറ്റുകളാണ് ഇതിനകം മാരുതി വിറ്റഴിച്ചത്.
ഒരുലക്ഷം യൂണിറ്റുകളെന്ന നാഴികകല്ല് വിപണിയിലെത്തി രണ്ടുവർഷത്തിനകം പിന്നിട്ട ഈക്കോ, തുടർന്നുള്ള ഓരോ വർഷവും ഒരുലക്ഷം യൂണിറ്റുകളുടെ വില്പന സ്വന്തമാക്കി. 2015ൽ ഈക്കോയുടെ കാർഗോ വേരിയന്റ് പുറത്തിറങ്ങി. 2018ൽ അഞ്ചുലക്ഷം യൂണിറ്റുകളെന്ന വില്പന നേട്ടം ഈക്കോ കുറിച്ചു.
ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന പതിപ്പ് ഈ വർഷം ആദ്യവും മാരുതി ഉപഭോക്താക്കളിലേക്ക് എത്തിച്ചു. 50 ശതമാനത്തിലേറെ ഉപഭോക്താക്കളും വ്യക്തിഗത, ചരക്കുനീക്ക ആവശ്യങ്ങൾക്ക് ഒരുപോലെ ഈക്കോ ഉപയോഗിക്കുന്നു.
₹3.80 ലക്ഷം
ഈക്കോയുടെ വില.
BS-6 എൻജിൻ
1.2 ലിറ്റർ പെട്രോൾ ബി.എസ്-6 എൻജിൻ ലിറ്ററിന് 16.11 കിലോമീറ്റർ മൈലേജ് നൽകും. 72.4 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 98 എൻ.എം. 62 ബി.എച്ച്.പി കരുത്തും 85 എൻ.എം ടോർക്കുമുള്ള സി.എൻ.ജി എൻജിൻ കിലോയ്ക്ക് 20.88 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
5-7
അഞ്ച്, ഏഴ് സീറ്റർ, കാർഗോ, ആംബുലൻസ് വിഭാഗങ്ങളിലായി 12 പതിപ്പുകൾ ഈക്കോയ്ക്കുണ്ട്.
ടോപ് 10
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ 10 വാഹനങ്ങളിൽ ഒന്ന് ഈക്കോയാണ്.
സുരക്ഷ
ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്.
ഡ്രൈവർ എയർബാഗ്
സീറ്റ് ബെൽറ്റ് റിമൈൻഡർ
ഹൈ-സ്പീഡ് അലർട്ട്