കാസർകോട് :എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധി ആയതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ദത്തുപുത്രൻ ജയറാം മഞ്ചത്തായ അവരോധിതനായി. ചടങ്ങുകൾ പിന്നീട് നടക്കും.
ഇന്നലെ പുലർച്ചെ സ്വാമി സമാധി ആകുന്നതിനു അല്പം മുമ്പ് ജയറാമിനെ വിളിച്ചു വരുത്തി തലയിൽ കൈവച്ച് അനുഗ്രഹിച്ചിരുന്നു. സ്വാമിയുടെ അടുത്ത ബന്ധു സാവിത്രിയുടെ മകനാണ് അമ്പതുകാരനായ ജയറാം.
ഇന്നലെ വൈകിട്ട് നിയുക്ത മഠാധിപതിയുടെ നേതൃത്വത്തിൽ ആണ് സ്വാമിയുടെ സമാധിയിരുത്തൽ നടന്നത്.