ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസിൽ രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖ വ്യക്തികളെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ സഹോദരനും അന്തരിച്ച രാഷ്ട്രീയ പ്രവർത്തകൻ ജീവരാജ് ആൽവയുടെ മകനുമായ ആദിത്യയും വിവിധ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം, സിനിമാ മേഖലയിലെ കൂടുതൽ പ്രമുഖർ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.സി.ബി നോട്ടീസ് നല്കി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എൻ.സി.ബി പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചെന്നാണ് സൂചന.