SignIn
Kerala Kaumudi Online
Friday, 26 February 2021 7.23 PM IST

സംസ്ഥാനത്ത് വീണ്ടും മഴ ശക്തം

rain

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ ലഭിക്കും. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ മഴ ലഭിക്കും. തെക്കൻ ജില്ലകളിലും മഴ ശക്തമായിരിക്കും.

അറബിക്കടലിൽ ലക്ഷദ്വീപ് കവരത്തിക്ക് സമീപമായി ഇന്നലെ രൂപം കൊണ്ട ന്യൂനമർദവും കാലവർഷക്കാറ്റുമാണ് മഴയ്ക്ക് കാരണം. നാളെയോടെ വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദ്ദം നീങ്ങും.ഇതോടെ തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ ജില്ലകളിൽ കാസർകോട് ഒഴികെ മഴ കൂടുകയും ചെയ്യും .രാത്രികാലങ്ങളിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.