തൃശൂർ: 145 പേർ രോഗമുക്തരായപ്പോൾ 169 പേർക്ക് കൂടി ജില്ലയിൽ കൊവിഡ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,355 ആണ്. രോഗമുക്തരായത് 3,772 പേർ. ഞായറാഴ്ച സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേരുടെ ഉറവിടം അറിയില്ല. മൂന്ന് ഫ്രണ്ട്ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന എട്ട് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
ക്ലസ്റ്റർ വഴിയുള്ള രോഗബാധ
എലൈറ്റ് ക്ലസ്റ്റർ 4
സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2
സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 2
ദയ ക്ലസ്റ്റർ 2
അഴീക്കോട് ഹാർബർ ക്ലസ്റ്റർ 1
ഫുഡ് മാസോൺ ക്ലസ്റ്റർ 1
പരുത്തിപ്പാറ ക്ലസ്റ്റർ 1
ആർ.എം.എസ് ക്ലസ്റ്റർ 1
മറ്റ് സമ്പർക്ക കേസുകൾ 108
പ്രത്യേക പരിരക്ഷ വേണ്ടവർ
60 വയസിന് മുകളിൽ 5 പുരുഷന്മാരും 9 സ്ത്രീകളും
10 വയസിന് താഴെ
6 ആൺകുട്ടികൾ 5 പെൺകുട്ടികൾ
കൊവിഡ് ഐസൊലേഷൻ ഐ.സി.യു ഉദ്ഘാടനം
തൃശൂർ : ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ സർജറി വാർഡ് 17ൽ കൊവിഡ് ഐസൊലേഷൻ ഐ.സി.യു ഉദ്ഘാടനം 8ന് വൈകിട്ട് 5 ന് നടക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ന്യൂറോ സർജറി വാർഡ് 17ൽ ആറ് രോഗികൾക്ക് ഐ.സി.യു സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപ അനുവദിക്കാൻ രമ്യ ഹരിദാസ് എം.പി തീരുമാനിച്ചത്. ഇതിൽ ഓരോ ബെഡിനും ( ഓക്സിജൻ, സക്ഷൻ, എയർ) വെന്റിലേറ്റർ സൗകര്യം ഒരുക്കിയിട്ടുണ്ട്. റൂഫ് സീലിംഗ്, ആറ് ഐ.സി.യു കോട്ടുകൾ, മോണിറ്ററുകൾ, കാസറ്റ് എയർ കണ്ടീഷൻ സൗകര്യം, തുടങ്ങിയ മുഴുവൻ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പാൾ ഓഫീസിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും. എം.പിമാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, അനിൽ അക്കര എം.എൽ.എ, കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കളക്ടർ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തൃശൂർ 49 ാം ഡിവിഷൻ (എൽത്തുരുത്ത് കോളേജ് റോഡിൽ മംഗലത്തുവഴിയും കുന്നത്ത് കിണർ സെന്റർ മുതൽ സൊസൈറ്റി സ്വാമിപ്പാലം വരെയും), കുന്നംകുളം 16ാം ഡിവിഷൻ, 18ാം ഡിവിഷൻ (പനങ്ങായ് കയറ്റത്തിന് മുമ്പുള്ള വലതുഭാഗത്തേയ്ക്കുള്ള കളരി സംഘം റോഡ്), കൊടകര രണ്ടാം വാർഡ് (കോളനിയിലേക്ക് തുടങ്ങുന്ന ടാറിംഗ് റോഡ് മുതൽ കനാൽ ഭാഗത്തു കൂടി യുവരശ്മി ക്ലബ് വരെയുള്ള പ്രദേശം), 14ാം വാർഡ്, വരവൂർ എട്ടാം വാർഡ്, കയ്പമംഗലം 17ാം വാർഡ് (ബലിപറമ്പ് മുതൽ തൈവെപ്പ് വരെയും തൈവെപ്പ് മുതൽ പാണാട്ട് ക്ഷേത്രം റോഡ് വരെയും), വെള്ളാങ്കല്ലൂർ 12ാം വാർഡ് (കരൂപ്പടന്ന), 13ാം വാർഡ് (പേഴുംകാട്), 14ാം വാർഡ് (പൂവ്വത്തുംകാട്), 15ാം വാർഡ് (ബ്രാലം), കയ്പറമ്പ് ഏഴാം വാർഡ് (മയിലാംകുളം വായനശാല റോഡ് 295ാം വീട് മുതൽ 318ാം വീട് വരെയുള്ള പ്രദേശങ്ങൾ), 15ാം വാർഡ് (പഴമുക്ക് കരിപ്പാടം വീട് 93 മുതൽ 119 വരെ), എളവള്ളി 13ാം വാർഡ് (പൂവ്വത്തൂർ), പോർക്കുളം അഞ്ചാം വാർഡ്, പത്താം വാർഡ് (അകതിയൂർ മില്ല് റോഡ്), ദേശമംഗലം എട്ട്, ഒമ്പത് വാർഡുകൾ, കടവല്ലൂർ 17ാം വാർഡ് എന്നിവയെ പുതുതായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.