ഇന്നലെ 328 പേർക്ക് പോസിറ്റീവ്
കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കണക്ക് ഇന്നലെ വീണ്ടും തിരുത്തിക്കുറിച്ചു. 328 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഈമാസം 4ന് 248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉണ്ടായ റെക്കാഡാണ് ഇന്നലെ തിരുത്തിയത്.
ഇന്നലെ വിദേശത്ത് നിന്നെത്തിയ ഒൻപത് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 308 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഈമാസം 1ന് മരിച്ച കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണിയുടെ (70) മരണ കാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര, കൊല്ലം കാവനാട്, ആശ്രാമം, താമരക്കുളം ഗണപതി നഗർ, പള്ളിത്തോട്ടം, ശക്തികുളങ്ങര, തലവൂർ അരുവിത്തറ, തേവലക്കര കോയിവിള, തേവലക്കര പടിഞ്ഞാറ്റിൻകര, വെള്ളിമൺ, ഉമയനല്ലൂർ എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്: 5,260
നിലവിൽ ചികിത്സയിലുള്ളത്: 1,727
രോഗമുക്തർ: 3,533
ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച ദിനങ്ങൾ
ഇന്നലെ: 328
സെപ്തംബർ 4: 248
ആഗസ്റ്റ് 29: 234
ആഗസ്റ്റ് 28: 156
ആഗസ്റ്റ് 27: 176