തിരുവനന്തപുരം : ഡോക്ടർമാർക്ക് സർവീസ് ക്വാട്ടയിൽ പി.ജി അനുവദിക്കുന്നതിനുള്ള അനുമതി സംസ്ഥാന സർക്കാരുകൾക്ക് തിരികേ നൽകിയ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് കേരള ഗവൺമെന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഐ.എം.ഒ.എ) അഭിപ്രായപ്പെട്ടു. 2018 മുതൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരം നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കെ.ജി.ഐ.എം.ഒ.എ നടത്തിയ നിയമപോരാട്ടമാണ് വിജയിച്ചതെന്നും പ്രസിഡൻറ് ഡോ. എസ്.എം.ദിലീപ്, ഡോ.ഷിബി ചിരക്കോട്ടും അഭിപ്രായപ്പെട്ടു.