ദുബായ്: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പതിമ്മൂന്നാം സീസണിന്റെ മത്സരക്രമം പുറത്തിറക്കി. സെപ്തംബർ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസും റണ്ണറപ്പുകളായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്രുമുട്ടും. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം തുടങ്ങം. യു.എ.ഇയിലെ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്. ദുബായ് 24ഉം അബുദാബി 20 ഉം ഷാർജ 12ഉം മത്സരങ്ങൾക്ക് വേദിയാകും. 10 ദിവസങ്ങളിൽ രണ്ടുവീതം മത്സരങ്ങൾ നടക്കും. ഇതിൽ ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് തുടങ്ങുക. മറ്റ് ദിവസങ്ങളിൽ ഒരു മത്സരം മാത്രമാണുണ്ടാകുക. ഇത് രാത്രി 7.30ന് തുടങ്ങും.
അതേസമയം ഫൈനലിന്റെയും പ്ലേ ഓഫ് മത്സരങ്ങളുടെ തിയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഐ.പി.എൽ മാറ്റിയെങ്കിലും ചെന്നൈ സൂപ്പർകിംഗിസിലെ കളിക്കാരുൾപ്പെടെയുള്ള പതിമ്മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. സാധാരണ പോലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരെ നേരിടാൻ റണ്ണറപ്പുകളായ ചെന്നൈക്ക് കഴിയില്ലായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ എല്ലാം തള്ളിക്കളഞ്ഞാണ് ഇന്നലെ മത്സരക്രമം പുറത്തുവന്നത്. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് ടെസ്റ്റിൽ ചെന്നൈ ടീമിലെ എല്ലാവരും നെഗറ്റീവാകുകയും അവർ നെറ്ര്സിൽ പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു.
മാർച്ച് 39 മുതൽ മേയ് 24 വരെ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെട്ടതിനെത്തുടർന്ന് ഇപ്പോൾ നടക്കുന്നത്. ഒക്ടോബർ - നബംബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്രിവച്ചതോടെയാണ് ഇപ്പോൾ ഐ.പി.എൽ നടക്കാൻ വഴിതെളിഞ്ഞത്.
ഷെഡ്യൂൾ
സെപ്തംബർ 19 മുംബയ് Vs ചെന്നൈ
രാത്രി 7.30 മുതൽ ആബുദാബിയിൽ
സെപ്തംബർ 20 ഡൽഹി Vs പഞ്ചാബ്
രാത്രി 7.30 മുതൽ ദുബായിൽ
സെപ്തംബർ 21ഹൈദരാബാദ് Vs ബാംഗ്ലൂർ
രാത്രി 7.30 മുതൽ ദുബായിൽ
സെപ്തംബർ 22 രാജസ്ഥാൻ Vs ചെന്നൈ
രാത്രി 7.30 മുതൽ ഷാർജയിൽ
സെപ്തംബർ 23 കൊൽക്കത്ത Vs മുംബയ്
രാത്രി 7.30 മുതൽ ആബുദാബിയിൽ
സെപ്തംബർ 24 പഞ്ചാബ് Vs ബാംഗ്ലൂർ
രാത്രി 7.30 മുതൽ ദുബായിൽ
സെപ്തംബർ25 ചെന്നൈ Vs ഡൽഹി
രാത്രി 7.30 മുതൽ ദുബായിൽ
സെപ്തംബർ 26 കൊൽക്കത്ത Vs ഹൈദരാബാദ്
രാത്രി 7.30 മുതൽ ആബുദാബിയിൽ
സെപ്തംബർ 27 രാജസ്ഥാൻ Vsപഞ്ചാബ്
രാത്രി 7.30 മുതൽ ഷാർജയിൽ
സെപ്തംബർ 28 ബാംഗ്ലൂർ Vs മുംബയ്
രാത്രി 7.30 മുതൽ ദുബായിൽ
സെപ്തംബർ 29 ഡൽഹി Vs ഹൈദരാബാദ്
രാത്രി 7.30 മുതൽ ആബുദാബിയിൽ
സെപ്തംബർ 30 രാജസ്ഥാൻ Vs കൊൽക്കത്ത
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ1 പഞ്ചാബ് Vs മുംബയ്
രാത്രി 7.30 മുതൽ ആബുദാബിയിൽ
ഒക്ടോബർ2 ചെന്നൈ Vs ഹൈദരാബാദ്
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 3 ബാംഗ്ലൂർ Vs രാജസ്ഥാൻ
വൈകിട്ട് 3.30 മുതൽ അബുദാബി
ഒക്ടോബർ 3 ഡൽഹി Vs കൊൽക്കത്ത
രാത്രി 7.30 മുതൽ ഷാർജയിൽ
ഒക്ടോബർ 4 മുംബയ് Vs ഹൈദരാബാദ്
വൈകിട്ട് 3.30 മുതൽ ഷാർജയിൽ
ഒക്ടോബർ 4 പഞ്ചാബ് Vsചെന്നൈ
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ5 ബാംഗ്ലൂർ Vsഡൽഹി
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 6 മുംബയ് Vs രാജസ്ഥാൻ
രാത്രി 7.30 മുതൽ ആബുദാബിയിൽ
ഒക്ടോബർ 7 കൊൽക്കത്തVs ചെന്നൈ
രാത്രി 7.30 മുതൽ ആബുദാബിയിൽ
ഒക്ടോബർ 8 ഹൈദരാബാദ് Vsപഞ്ചാബ്
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 9 രാജസ്ഥാൻ Vs ഡൽഹി
രാത്രി 7.30 മുതൽ ഷാർജയിൽ
ഒക്ടോബർ 10 പഞ്ചാബ് Vsകൊൽക്കത്ത
വൈകിട്ട് 3.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 10 ചെന്നൈ Vs ബാംഗ്ലൂർ
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 11 ഹൈദരാബാദ് Vs രാജസ്ഥാൻ
വൈകിട്ട് 3.30 മുതൽ ദുബായിൽ
ഒക്ടോബർ 11 മുംബയ് Vs ഡൽഹി
രാത്രി 7.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 12 ബാംഗ്ലൂർ Vs കൊൽക്കത്ത
രാത്രി 7.30 മുതൽ ഷാർജയിൽ
ഒക്ടോബർ 13 ഹൈദരാബാദ് Vs ചെന്നൈ
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 14 ഡൽഹി Vs രാജസ്ഥാൻ
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 15 ബാംഗ്ലൂർ Vs പഞ്ചാബ്
രാത്രി 7.30 മുതൽ ഷാർജയിൽ
ഒക്ടോബർ 16 മുംബയ് Vs കൊൽക്കത്ത
രാത്രി 7.30 മുതൽ അബുദാബിയിൽ
ഒക്ടോബർ17 രാജസ്ഥാൻ Vs ബാംഗ്ലൂർ
വൈകിട്ട് 3.30 മുതൽ ദുബായ്
ഒക്ടോബർ 17 ഡൽഹി Vs ചെന്നൈ
രാത്രി 7.30 മുതൽ ഷാർജയിൽ
ഒക്ടോബർ18 ഹൈദരാബാദ് Vsകൊൽത്ത
വൈകിട്ട് 3.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 18 മുംബയ് Vsപഞ്ചാബ്
രാത്രി 7.30 മുതൽ ദുബായ്
ഒക്ടോബർ 19 ചെന്നൈ Vsരാജസ്ഥാൻ
രാത്രി 7.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 20 പഞ്ചാബ് Vs ഡൽഹി
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 21 കൊൽക്കത്ത Vs ബാംഗ്ലൂർ
രാത്രി 7.30 മുതൽ അബുദാബിയിൽ
ഒകടോബർ 22 രാജസ്ഥാൻ Vs ഹൈദരാബാദ്
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 23 ചെന്നൈ Vs മുംബയ്
രാത്രി 7.30 മുതൽ ഷാർജയിൽ
ഒക്ടോബർ 24 കൊൽക്കത്ത Vs ഡൽഹി
വൈകിട്ട് 3.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 24 പഞ്ചാബ് Vs ഹൈദരാബാദ്
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 25 ബാംഗ്ലൂർ Vs ചെന്നൈ
വൈകിട്ട് 3.30 മുതൽ ദുബായിൽ
ഒക്ടോബർ 25 രാജസ്ഥാൻ Vs മുംബയ്
രാത്രി 7.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 26 കൊൽക്കത്ത Vs പഞ്ചാബ്
രാത്രി 7.30 മുതൽ ഷാർജയിൽ
ഒകടോബർ 27 ഹൈദരാബാദ് Vs ഡൽഹി
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 28 മുംബയ് Vs ബാംഗ്ലൂർ
രാത്രി 7.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 29 ചെന്നൈ Vs കൊൽക്കത്ത
രാത്രി 7.30 മുതൽ ദുബായിൽ
ഒക്ടോബർ 30 പഞ്ചാബ് Vs രാജസ്ഥാൻ
രാത്രി 7.30 മുതൽ അബുദാബിയിൽ
ഒക്ടോബർ 31 ഡൽഹി Vsമുംബയ്
വൈകിട്ട് 3.30 മുതൽ ദുബായിൽ
ഒക്ടോബർ 31 ബാംഗ്ലൂർ Vs ഹൈദരാബാദ്
രാത്രി 7.30 മുതൽ ഷാർജയിൽ
നവംബർ 1 ചെന്നൈ Vs പഞ്ചാബ്
വൈകിട്ട് 3.30 മുതൽ അബുദാബിയിൽ
നവംബർ1 കൊൽക്കത്ത Vs രാജസ്ഥാൻ
രാത്രി 7.30 മുതൽ ദുബായിൽ
നവംബർ 2 ഡൽഹി Vsബാംഗ്ലൂർ
രാത്രി 7.30 മുതൽ അബുദാബിയിൽ
നവംബർ 3 ഹൈദരാബാദ് Vs മുംബയ്
രാത്രി 7.30 മുതൽ ഷാർജയിൽ
( മത്സരം ഇന്ത്യൻ സമയത്തിൽ)
കിരീടം നേടിയവർ
മുംബയ് ഇന്ത്യൻസ് 4 (2013,2015,2017,2019)
ചെന്നൈ സൂപ്പർ കിംഗ്സ് 3 (2010, 2011, 2018 )
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2 (2012,2014)
രാജസ്ഥാൻ റോയൽസ് 1 (2018)
ഡെക്കാൻ ചാർജ്ജേഴ്സ് 1 (2009)
സൺറൈസേഴ്സ് ഹൈദരാബാദ് 1 (2016)