SignIn
Kerala Kaumudi Online
Sunday, 29 November 2020 1.26 PM IST

പ്രിയതമന് നീതിക്കായി അപൂർവ പോരാട്ടം

mathew

അ​ടു​ത്ത​ ​ജ​നു​വ​രി​യി​ൽ​ ​മ​ത്താ​യി​യു​ടെ​യും​ ​(​പൊ​ന്നു​)​ ​ഷീ​ബാ​മോ​ളു​ടെ​യും​ ​പ​ത്താം​ ​വി​വാ​ഹ​ ​വാ​ർ​ഷി​ക​മാ​ണ്.​ ​കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി​ ​ജീ​വി​ത​ത്തി​ന്റെ​ ​ച​വി​ട്ടു​പ​ടി​ക​ൾ​ ​പാ​തി​പോ​ലും​ ​ച​വി​ട്ടാ​തെ​ ​മ​ത്താ​യി​ ​മ​ണ്ണോ​ട് ​ചേ​ർ​ന്നു.​ ​ഐസ്‌ക്രീം വാ​ങ്ങാ​ൻ​ ​പോ​യ​ ​പ​പ്പാ​ ​വ​രാ​ത്ത​തെ​ന്തെ​ന്ന് ​ചോ​ദി​ച്ച് ​മ​മ്മി​ ​ഷീ​ബ​യോ​ട് ​വ​ഴ​ക്ക് ​കൂ​ടി​യ​ ​നാ​ല് ​വ​യ​സാ​യ​ ​ഇ​ള​യ​മ​ക​ൾ​ ​ഡോ​ണ​ ​ഒ​ന്നും​ ​അ​റി​യു​ന്നി​ല്ല.​ ​പ​പ്പ​ ​പോ​യി​ട്ടു​ ​വ​രും​ ​എ​ന്നാ​ണ് ​ആ​ ​ഇ​ളം​മ​ന​സ് ​ഇ​പ്പോ​ഴും​ ​വി​ചാ​രി​ക്കു​ന്ന​ത്.​ ​നാ​ലാം​ ​ക്ളാ​സു​കാ​രി​യാ​യ​ ​മൂ​ത്ത​ ​മ​ക​ൾ​ ​സോ​ണ​യ്ക്ക് ​മ​ന​സി​ലാ​യി​ ​പ​പ്പ​ ​ഇ​നി​ ​വ​രി​ല്ലെ​ന്ന്.​ ​ജൂ​ലായ് 28​ന് ​വൈ​കി​ട്ട് ​നാ​ല് ​മ​ണി​യോ​ടെ​ ​വ​ന​പാ​ല​ക​ർ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ ​മ​ത്താ​യി​ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​കു​ടും​ബ​വീ​ടാ​യ​ ​കു​ട​പ്പ​ന​ക്കു​ള​ത്തെ​ ​വീ​ടി​ന്റെ​ ​കി​ണ​റ്റി​ൽ​ ​വീ​ണ് ​മ​രി​ച്ചെ​ന്ന് ​കേ​ട്ട​ ​ഷീ​ബാ​മോ​ൾ​ക്ക് ​നി​യ​ന്ത്ര​ണം​ ​വി​ട്ട​താ​ണ്.​ ​എ​ന്റെ​ ​പൊ​ന്നു​ച്ചാ​യ​നെ​ ​നി​ങ്ങ​ൾ​ ​കൊ​ന്ന​താ​ണെ​ന്ന് ​വ​ന​പാ​ല​ക​രെ​ ​നോ​ക്കി​ ​അ​ല​റി​ക്ക​ര​ഞ്ഞ​ ​ഷീ​ബ​ ​നീ​തി​യ്ക്കാ​യു​ള്ള​ ​പോ​രാ​ട്ടം​ ​അ​വി​ടെ​ത്തു​ട​ങ്ങി.​

39​ ​ദി​വ​സം​ ​മ​ത്താ​യി​യു​ടെ ​മൃ​ത​ദേ​ഹം​ ​മോ​ർ​ച്ച​റി​യി​ൽ​ ​സൂ​ക്ഷി​ച്ച​ ​ഷീ​ബ​ ​സം​സ്ഥാ​ന​ത്ത് ​നീ​തി​ ​തേ​ടി​ ​ന​ട​ത്തി​യ​ ​സ​മ​രം​ ​അ​പൂ​ർ​വ​ ​ച​രി​ത്ര​മാ​യി.​ ​ഏ​ഴ് ​വ​ന​പാ​ല​ക​രെ​ ​സ്ഥ​ലം​ ​മാ​റ്റി​യും​ ​അ​തി​ൽ​ ​ര​ണ്ട് ​പേ​രെ​ ​സ​സ്‌പെൻ‌ഡ് ചെ​യ്തും​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​ഷീ​ബ​യെ​ ​പി​ന്തി​രി​പ്പി​ക്കാ​നു​ള്ള​ ​നീ​ക്ക​ങ്ങ​ൾ​ ​വി​ല​പ്പോ​യി​ല്ല.​ ​സി.​ബി.​ഐ​ അ​ന്വേ​ഷ​ണ​മെ​ന്ന​ ​ഷീ​ബ​യു​ടെ​ ​ആ​വ​ശ്യം​ ​നീ​തി​പീ​ഠം​ ​അം​ഗീ​ക​രി​ച്ചു.​ ​മ​ത്താ​യി​ ​വെ​ള്ള​ത്തി​ൽ​ ​ശ്വാ​സം​ ​മു​ട്ടി​ ​മ​രി​ച്ച​താ​ണെ​ന്ന​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ആ​ദ്യ​ ​പാേ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ലെ​ ​നി​ഗ​മ​നം​ ​വി​ശ്വ​സി​ക്കാ​തി​രു​ന്ന​ ​ഷീ​ബ​ ​സി.​ബി.​ഐയി​ൽ​ ​പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു.​ ​സി.​ബി.​ഐ​ ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​മൃ​ത​ദേ​ഹം​ ​റീ​ ​പോസ്‌റ്റു​മോ​ർ​ട്ടം​ ​ചെ​യ്ത​പ്പോ​ൾ​ ​മ​ത്താ​യി​യു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​ഒ​ടി​വു​ക​ളും​ ​ച​ത​വു​ക​ളും​ ​ക​ണ്ടെ​ത്തി.​ ​മ​ത്താ​യി​യെ​ ​വ​ന​പാ​ല​ക​ർ​ ​കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന​ ​ഷീ​ബ​യു​ടെ​ ​സം​ശ​യ​ത്തി​ന് ​ഇ​ത് ​ബ​ല​മേ​കി.​ ​ഇ​നി​ ​സി.​ബി.​ഐയി​ലാ​ണ് ​മ​ത്താ​യി​യു​ടെ​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​നാ​ടി​ന്റെ​യും​ ​പ്ര​തീ​ക്ഷ.


നാ​ട് ​ഒ​ന്നി​ച്ച​ ​സ​മ​രം
ഷീ​ബ​യു​ടെ​യും​ ​ഉ​റ്റ​വ​രു​ടെ​യും​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​രാ​ഷ്ട്രീ​യ​ ​നി​റം​ ​നോ​ക്കാ​തെ​യാ​ണ് ​നാ​ട് ​ഒ​ന്നി​ച്ച​ത്.​ ​വ​ന​ത്തി​ന്റെ​ ​പേ​രി​ലു​ള്ള​ ​നി​യ​മാ​ധി​കാ​രം​ ​ഉ​പ​യാേ​ഗി​ച്ച് ​ക​ർ​ഷ​ക​രാ​യ​ ​മ​ല​യോ​ര​ ​വാ​സി​ക​ളു​ടെ​ ​മേ​ൽ​ ​കു​തി​ര​ക​യ​റു​ന്ന​ ​വ​ന​പാ​ല​ക​ർ​ക്കെ​തി​രെ​ ​നേ​ര​ത്തെ​യും​ ​അ​മ​ർ​ഷം​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ​കാ​ട്ടി​ലെ​ ​ചു​ള്ളി​ക്ക​മ്പു​ക​ൾ​ ​എ​ടു​ത്താ​ൽ​ ​പോ​ലും​ ​നാ​ട്ടു​കാ​ർ​ക്കെ​തി​രെ​ ​വ​ന​നി​യ​മം​ ​പ്ര​യോഗിക്കു​ന്ന​വ​രാ​ണ് ​ഫോ​റ​സ്റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ.​ ​വ​ന​ത്തി​നു​ള്ളി​ൽ​ ​വ​ച്ചി​രു​ന്ന​ ​കാ​മ​റ​ ​ന​ശി​പ്പി​ച്ചെ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​തെ​ളി​വും​ ​തൊ​ണ്ടി​യു​മി​ല്ലാ​തെ​ ​ചി​റ്റാ​ർ​ ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മ​ത്താ​യി​യെ​ ​അ​രീ​ക്ക​ക്കാ​വി​ലെ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​ച്ച് ​ജീ​പ്പി​ൽ​ ​ക​യ​റ്റി​ ​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​തെ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വ​ന​ത്തി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ച​ ​ജീ​പ്പ് ​നേ​രം​ ​ഇ​രു​ട്ടി​യ​പ്പോ​ൾ​ ​മ​ത്താ​യി​യു​ടെ​ ​കു​ട​പ്പ​ന​ക്കു​ള​ത്തെ​ ​കു​ടും​ബ​വീ​ടി​ന​ടു​ത്ത് ​വ​ന്നു.​ ​ആ​ൾ​മ​റ​യു​ള്ള​ ​കി​ണ​റി​നു​ത്ത് ​എ​ത്തി​യ​പ്പോ​ൾ​ ​മ​ത്താ​യി​ ​എ​ടു​ത്തു​ ​ചാ​ടി​യ​ത്രെ​!.​ ​


മ​ര​ണ​വി​വ​രം​ ​പു​റം​ലോകമ​റി​ഞ്ഞ​പ്പോ​ൾ​ ​നു​ണ​ക​ളു​ടെ​ ​കൂ​മ്പാ​ര​ക്കെ​ട്ട് ​അ​ഴി​ച്ചു​വി​ട്ട് ​ത​‌​ടി​ ​ത​പ്പാ​ൻ​ ​നോ​ക്കി​യ​ ​വ​ന​പാ​ല​ക​ർ​ക്കെ​തി​രെ​ ​അ​ച​ഞ്ച​ല​മാ​യ​ ​പോ​രാ​ട്ട​മാ​യി​രു​ന്നു​ ​ഷീ​ബ​യു​ടേ​ത്.​ ​'​'​ ​മ​ര​ണ​ ​ശേ​ഷ​മെ​ങ്കി​ലും​ ​ത​ന്റെ​ ​ഭ​ർ​ത്താ​വി​ന് ​നീ​തി​ ​കി​ട്ട​ണം.​ ​മ​ര​ണ​ത്തി​ന് ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​ ​വ​ര​ണം​'​'​-​ ​മ​ത്താ​യി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​റാ​ന്നി​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി​യ ​ശേ​ഷം​ ​സ​ഹ​ന​ ​സ​മ​ര​ത്തി​ന് ​തു​ട​ക്ക​മി​ട്ട് ​ഷീ​ബ​ ​പ​റ​ഞ്ഞ​ത് ​ഇ​താ​ണ്.​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ട​ന​ക​ളും​ ​നാ​ട്ടു​കാ​രും​ ​സ​മ​ര​ത്തി​ൽ​ ​അ​ണി​ ​ചേ​ർ​ന്നു.​ ​ചി​റ്റാ​ർ​ ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നും​ ​പ​ത്ത​നം​തി​ട്ട​ പൊലീസ് ​ചീ​ഫ് ​ഒാ​ഫീ​സി​നും​ ​മു​ന്നി​ൽ​ ​മൂ​ന്നാ​ഴ്ച​യോ​ളം​ ​നീ​ണ്ട​ ​റി​ലേ​ ​സ​ത്യാ​ഗ്ര​ഹ​ങ്ങ​ൾ​ ​ന​ട​ന്നു.


കേ​സ് ​എ​ടു​ക്കാ​തെ​യും​ ​മൊ​ഴി​യില്ലാ​തെ​യും​ ​മ​ത്താ​യി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ​നി​യ​മ​വി​രു​ദ്ധാ​മാ​ണെ​ന്ന് ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും​ ​വ​ന​പാ​ല​ക​ർ​ക്കെ​തി​രെ​ ​കേ​സ് ​എ​ടു​ക്കാ​തി​രു​ന്ന​ത് ​അ​ട്ടി​മ​റി​യാ​ണെ​ന്ന് ​ഷീ​ബ​യും​ ​ബ​ന്ധു​ക്ക​ളും​ ​സം​ശ​യി​ച്ചു.​ ​നീ​തി​ ​തേ​ടി​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​പ്പോ​ൾ​ ​വ​ന​പാ​ല​ക​ർ​ക്കെ​തി​രെ​ ​കേ​സ് ​എ​ടു​ക്കാ​തി​രു​ന്ന​ത് ​എ​ന്തു​കൊ​ണ്ടെ​ന്ന് ​ചോ​ദി​ച്ചാ​ണ് ​കേ​സ് ​സി.​ബി.​ഐയ്ക്ക് ​വി​ട്ട​ത്.

സി.​ബി.​ഐ​ ​പ​റ​യ​ട്ടെ
ദീ​ർ​ഘ​നാ​ൾ​ ​ഭ​ർ​ത്താ​വി​ന്റെ​ ​മൃ​ത​ശ​രീ​രം​ ​കാ​ത്ത് ​സൂ​ക്ഷി​ച്ച​ ​ഷീ​ബ​ ​സി.​ബി.​ഐയി​ൽ​ ​വി​ശ്വാ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഷീ​ബ​യു​ടെ​ ​വാ​ക്കു​ക​ൾ​:​ ​സ്കൂ​ളി​ലെ​ ​അ​ന​ദ്ധ്യാ​പി​ക​യാ​യ​ ​എ​നി​ക്ക് ​സ​മ​ര​ങ്ങ​ൾ​ ​അ​റി​യി​ല്ല.​ ​പൊ​ന്നു​ച്ചാ​യ​ൻ​ ​മ​രി​ച്ചെ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​ത​ള​ർ​ന്നു​ ​പോ​യി.​ ​ര​ണ്ടു​ ​കൊ​ച്ചു​കു​ട്ടി​ക​ളും​ ​വി​കാ​ലാം​ഗ​രും​ ​അ​ട​ങ്ങു​ന്ന​ ​ഒ​ൻ​പ​ത് ​പേ​രു​ള്ള​താ​ണ് ​ഞ​ങ്ങ​ളു​ടെ​ ​കു​ടും​ബം.​ ​പ​ന്നി​ ​ഫാം​ ​ന​ട​ത്തു​ന്ന​ ​പൊ​ന്നു​ച്ചാ​യ​നാ​യി​രു​ന്നു​ ​ഏ​ക​ ​ആ​ശ്ര​യം.​ ​വ​ന​പാ​ല​ക​ർ​ ​ന​ട​പ്പാ​ക്കി​യ​ ​കാ​ട്ടു​നീ​തി​ക്കെ​തി​രെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ദൈ​വം​ ​എ​നി​ക്ക് ​ശ​ക്തി​ ​ത​ന്നു.​ ​ഇൗ​ ​സ​മ​ര​യാ​ത്ര​യി​ൽ​ ​അ​ച്ചാ​യ​ന്റെ​ ​ആ​ത്മാ​വ് ​എ​നി​ക്കൊ​പ്പ​മു​ണ്ട്.​ ​ഇ​തു​പോ​ലൊ​രു​ ​അ​നു​ഭ​വം​ ​ലോക​ത്ത് ​ആ​ർ​ക്കു​മു​ണ്ടാ​ക​രു​ത്.​ ​ചെ​റി​യ​ ​സ്വ​പ്ന​ങ്ങ​ളു​മാ​യാ​ണ് ​ഞ​ങ്ങ​ൾ​ ​ജീ​വി​ച്ച​ത്.​ ​നീ​തി​ ​കി​ട്ടും​ ​വ​രെ​ ​മൃ​ത​ദേ​ഹം​ ​സം​സ്ക​രി​ക്കേ​ണ്ടെ​ന്ന് ​തീ​രു​മാ​നി​ച്ച​താ​ണ്.​ ​സി.​ബി.​ഐ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​നീ​തി​ക്കാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​എ​ല്ലാ​വ​രും​ ​ഒ​പ്പ​മു​ണ്ട്.​ ​ബ​ന്ധു​ക്ക​ളും​ ​ക​ർ​ഷ​ക​രും​ ​അ​ഭി​ഭാ​ഷ​ക​രും​ ​എ​നി​ക്ക് ​വേ​ണ്ടി​ ​സ​മ​ര​ത്തി​നി​റ​ങ്ങി.​ ​പൊ​ന്നു​ച്ചാ​യ​ന്റെ​ ​ക​സ്റ്റ​ഡി​ ​മ​ര​ണ​ത്തി​ന് ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ​ ​എ​ല്ലാം​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​ര​ണം.​ ​ആ​ ​ആ​ത്മാ​വി​ന് ​ശാ​ന്തി​ ​കി​ട്ട​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.