കോട്ടയം: ജില്ലയിൽ 168 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് . ആകെ 2775 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗബാധിതരിൽ 30 പേർ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കങ്ങഴ-14, ആർപ്പൂക്കര-12, മീനടം-11, അയ്മനം-10, ഏറ്റുമാനൂർ-9, അതിരമ്പുഴ-8, തിരുവാർപ്പ്-7, ഈരാറ്റുപേട്ട-6, പാമ്പാടി, തലയാഴം-5 എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.രോഗം ഭേദമായ 141 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1715 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5166 പേർ രോഗബാധിതരായി. 3448 പേർ രോഗമുക്തി നേടി.
ജില്ലയിൽ ആകെ 17371 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി. കരൂർ-11, അയർക്കുന്നം- 19 എന്നിവ. കോട്ടയം നഗരസഭയിലെ 15, 25, ഈരാറ്റുപേട്ട നഗരസഭയിലെ 2, ഏറ്റുമാനൂർ നഗരസഭയിലെ 14, കടപ്ലാമറ്റം പഞ്ചായത്തിലെ 3, കൂരോപ്പട 5, കുമരകം 7,14 എന്നീ വാർഡുകളെ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 23 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 45 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.