നാഗർകോവിൽ: കരിങ്കലിൽ ചന്ദനമരം വെട്ടിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചെമ്പരുത്തിവിള സ്വദേശി ജേഴ്സിൻ (24),മേക്കാമണ്ഡപം സ്വദേശി രാജേഷ് (28) എന്നിവരാണ് അറസ്റ്റിലായത്.കരിങ്കൽ കാപ്പിയറ സ്വദേശി ഷാജൻകുമാറിന്റെ (47) വസ്തുവിൽ നിന്ന ചന്ദന മരമാണ് ഇവർ വെട്ടി കടത്തിയത്. ഇവരുടെ കൈയിൽനിന്ന് 20,000 രൂപ വില വരുന്ന ചന്ദന മരവും പിടിച്ചെടുത്തു.