കൊട്ടാരക്കര: കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ കൽപ്പക ബിൽഡിംഗ്സിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ചിട്ടിഫണ്ട് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ രാത്രി മോഷണ ശ്രമം നടന്നു. ജംഗ്ഷനിൽ എക്സൈസ് സർക്കിൾ ഓഫീസിനു മുന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഷട്ടറിലെ പൂട്ടുകൾ അറത്തനിലയിൽ കാണപ്പെട്ടത്: ഷട്ടർ പൊട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. .കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിലും മോഷണശ്രമം നടന്നിരുന്നു. ഒരാഴ്ച മുമ്പ് എക്സൈസ് സർക്കിൾ ഓഫീസിനു മുന്നിൽ കൊട്ടാരക്കര നഗരസഭ നിർമ്മിച്ച ഇനിയും ഉദ്ഘാടനം ചെയ്തിട്ടില്ലാത്ത കംഫർട്ട് സ്റ്റേഷനിലെ ടാപ്പ് ഉൾപ്പടെയുള്ള ഫിറ്റിംഗ്സ് മോഷണം പോയിരുന്നു.