കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതിയുടെ ഭാഗമായി നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ജില്ലയിലെ 4 വിദ്യാലയങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിൽ നിർവ്വഹിക്കും.
എല്ലാനിയോജക മണ്ഡലങ്ങളിലും ഒരുവിദ്യാലയം വീതം മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതികസൗകര്യ വികസനം നടത്തുകയാണ്. കിഫ്ബിയിൽ നിന്നുള്ള ധനസഹായത്തോടെ കൈറ്റാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജി.എച്ച്.എസ്.എസ് സൗത്ത് വാഴക്കുളം, ജി.എച്ച്.എസ്.എസ് പിറവം, ജി.എം.എച്ച്.എസ്.എസ് ചെറുവട്ടൂർ, ജി.എച്ച്.എസ്.എസ് കൊങ്ങോർപ്പിള്ളി എന്നീ വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.കെ ശൈലജ, ടി.പി രാമകൃഷ്ണൻ, കടകംമ്പിള്ളി സുരേന്ദ്രൻ, സ്ഥലം എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.