കോഴിക്കോട്: ജില്ലയിൽ ഇന്നലെ 246 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 9 പേർക്കും പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 213 പേർക്കാണ് രോഗം ബാധിച്ചത്. കോർപ്പറേഷൻ പരിധിയിൽ ഇന്നലെ 97 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ നാല് അന്യ സംസ്ഥാന തൊഴിലാളികൾക്കും പോസിറ്റീവായി.1734 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. അതെസമയം 145 പേർ രോഗമുക്തി നേടി. കോഴിക്കോട് സ്വദേശികളായ 22 പേരാണ് മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുത്.
(മലപ്പുറം - 3, കണ്ണൂർ - 6, ആലപ്പുഴ - 2 , തൃശൂർ - 5, കൊല്ലം - 1 തിരുവനന്തപുരം - 2, എറണാകുളം- 2, വയനാട് - 1).
ചികിത്സയിൽ കഴിയുന്നവർ
കോഴിക്കോട് മെഡിക്കൽ കോളേജ് - 104, ഗവ. ജനറൽ ആശുപത്രി - 186, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 175, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 216, ഫറോക്ക് എഫ്.എൽ.ടി. സി - 127, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 135, എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി - 102, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 147, ലിസ എഫ്.എൽ.ടി.സി. പുതുപ്പാടി - 52, കെ.എം.ഒ എഫ്.എൽ.ടി.സി. കൊടുവളളി - 50, അമൃത എഫ്.എൽ.ടി.സി. കൊയിലാണ്ടി - 54, അമൃത എഫ്.എൽ.ടി.സി. വടകര - 57, എൻ.ഐ.ടി - നൈലിറ്റ് എഫ്.എൽ.ടി. സി - 16, മിംസ് എഫ്.എൽ.ടി.സികൾ - 19, പ്രോവിഡൻസ് എഫ്.എൽ.ടി.സി - 17, മറ്റ് സ്വകാര്യ ആശുപത്രികൾ - 118, വീടുകളിൽ - 20.
കൊയിലാണ്ടി നഗരസഭയിൽ
രോഗികൾ കൂടുന്നു
കൊയിലാണ്ടി: നഗരസഭയിൽ പിടിവിടാതെ കൊവിഡ്. ഇന്നലെ 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ 34 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.നഗരസഭയിലെ 19, 23, 28, 33, 39 വാർഡുകളിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വാർഡ് 19 മുത്താമ്പി അണേല ഭാഗത്താണ് 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. കോഴിക്കോട് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനുമായി സമ്പർക്കമുണ്ടായവരാണ്. 23ാം വാർഡിൽ ഇന്നലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 28 ാം വാർഡിലും ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ഇവിടെ ഒരാൾക്ക് പോസിറ്റീവായിരുന്നു. 33ാം വാർഡിൽ ഒരു കുടുംബത്തിലെ 5 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ അടുത്തുള്ള ബന്ധുവീട്ടിലെ ഭാര്യക്കും ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായുണ്ടായ സമ്പർക്കത്തിലൂടെയാണ് 5 പേർക്ക് പോസിറ്റീവായത്.
വാർഡ് 39ൽ ഒരു കുടുംബത്തിലെ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ഉമ്മയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർത്തിലാണ് മറ്റുള്ളവർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയിൽ ഇന്നലെ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവായി. കണ്ടെയ്ൻമെന്റ് സോണാക്കിയ കൊയിലാണ്ടിയിലെ 8, 13, 17, 18, 27, 34, 39 വാർഡുകളിൽ നിയന്ത്രണം തുടരുകയാണ്. മറ്റ് ചില വാർഡുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.