ന്യൂയോർക്ക്: ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചരിക്കുന്ന വിമാനം 'സൂപ്പർസോണിക് എയർഫോഴ്സ് വൺ' 2025ൽ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട്.
സൂപ്പർസോണിക് മാക് 1.8 ട്വിൻജെറ്റ് രൂപകല്പന ചെയ്യുന്ന കാലിഫോർണിയ സ്റ്റാർട്ട്അപ്പ് എക്സോസോണിക് ലോബൂം, യു.എസ് വ്യോമസേനയുടെ പ്രസിഡൻഷ്യൽ, എക്സിക്യൂട്ടീവ് എയർലിഫ്റ്റ് ഡയറക്ടറേറ്റിന്റെ (പി.ഇ) എക്സോസോണിക്കുമായി കഴിഞ്ഞയാഴ്ച കരാറിൽ ഏർപ്പെട്ടു. എയർഫോഴ്സ് വണ്ണായി ഉപയോഗിക്കാൻ കഴിയുന്ന സൂപ്പർസോണിക് എക്സിക്യൂട്ടീവ് ട്രാൻസ്പോർട്ട് വികസിപ്പിക്കുന്നതിനുള്ള കരാർ എക്സോസോണിക്ക് നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
70 സീറ്റും 5000 നോട്ടിക്കൽ മൈൽ റേഞ്ചുമുള്ള വിമാനത്തിന് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ പറക്കാൻ സാധിക്കുമെന്നാണ് എക്സോസോണിക്കിന്റെ വാദം. അറ്റ്ലാന്റ ആസ്ഥാനമായ ഹെർമ്യൂസ് കോർപ്പറേഷനും ന്യൂയോർക്കിൽനിന്ന് ലണ്ടനിലേക്ക് 20 യാത്രക്കാരെ 90 മിനിട്ടിനുള്ളിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി എത്തിയിരുന്നു. സ്പേസ് എക്സിൽ നിന്നുള്ള മുൻ ജീവനക്കാരൻ, ഇലോൺ മസ്ക്കിന്റെ റോക്കറ്റ് സ്റ്റാർട്ട്അപ്പ്, ജെഫ് ബെസോസിന്റെ രഹസ്യ ബഹിരാകാശ സംരംഭമായ ബ്ലൂ ഒറിജിൻ എന്നിവയിൽനിന്നുള്ള നാലുപേരാണ് ഹെർമിയസ് സ്ഥാപകരിൽ ഉൾപ്പെടുന്നത്.