തിരുവനന്തപുരം: മലങ്കര സഭാ തർക്കം സംബന്ധിച്ചു ഓർത്തഡോക്സ്,യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ച 21ന് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റീനിൽ കഴിയുന്ന സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന ചർച്ച 21ലേക്കു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് രാവിലെ 10.30ന് യാക്കോബായ വിഭാഗവുമായും ഉച്ചതിരിഞ്ഞ് ഓർത്തഡോക്സ് വിഭാഗവുമായുമാണു ചർച്ച. ഇരു സഭകളെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.