ഭോപ്പാൽ: ആറു ദിവസത്തിനിടെ ഏഴു കർഷകർ ആത്മഹത്യ ചെയ്ത മദ്ധ്യപ്രദേശിൽ ബി.ജെ.പി സർക്കാരിനെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രി കമൽനാഥ്. കനത്ത മഴയെത്തുടർന്ന് വിളകൾ നശിച്ചതിൽ കൃത്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് കഴിയാഞ്ഞതാണ് കർഷകരുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കമൽനാഥ് കുറ്റപ്പെടുത്തി.
എന്നാണ് സർക്കാർ ഇക്കാര്യങ്ങളിൽ ഉണർന്നെണീക്കുക? – കമൽനാഥ് ട്വീറ്റ് ചെയ്തു.
മൂന്നു ആത്മഹത്യകൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം ജില്ലയായ സെഹോറിലാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബർ രണ്ടിനും മൂന്നിനും നാലിനുമാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.