കേരളത്തിൽ സർവീസ് ഇല്ല
ന്യൂഡൽഹി: അൺലോക്ക് നാലിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ സെപ്തംബർ 12 മുതൽ 80 സർവീസുകൾ കൂടി ആരംഭിക്കുമെന്ന് റെയിൽവേ. പുതിയ സർവീസുകളിലേക്കുള്ള റിസർവേഷൻ 10 മുതൽ ആരംഭിക്കും. അതേസമയം, കേരളത്തിലേക്കുള്ള സർവീസിനെക്കുറിച്ച് റെയിൽവേ പ്രഖ്യാപിച്ച പട്ടികയിൽ ഒന്നും പറയുന്നില്ല. നിലവിൽ 230 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിനു പുറമേ ജെ.ഇ.ഇ, നീറ്റ് പരീക്ഷയ്ക്ക് പോകുന്നവർക്കായി 20 സർവീസുമുണ്ട്. കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനുവേണ്ടിയുളള പദ്ധതികളുടെ കാര്യം സംസ്ഥാന സർക്കാരുകളുമായി ചർച്ചയിലാണെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 25 മുതൽ പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ട്രെയിൻ സർവീസുകൾ റെയിൽവേ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരുന്നു.