ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാംഗവും സമാജ്വാദി പാർട്ടി നേതാവുമായ എസ്.ആർ.എസ് യാദവ് കൊവിഡ് ബാധിച്ച് മരിച്ചു. സെപ്തംബർ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. എസ്.ആർ.എസ് .വിടവാങ്ങിയത് പാർട്ടിക്ക് നികത്തനാകാത്ത നഷ്ടമാണെന്ന് അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയായ അദ്ദേഹം ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നുള്ള നേതാവാണ്.