ഗുരുവായൂർ: കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി നാളെ. കൊവിഡ് നിയന്ത്രണം പാലിച്ചാണ് ഇത്തവണ ആഘോഷം. ക്ഷേത്ര ദർശനത്തിന് പതിനായിരങ്ങൾ എത്താറുള്ള ക്ഷേത്രത്തിൽ ഇത്തവണ ദർശനത്തിന് അനുമതി ആയിരം പേർക്ക് മാത്രം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരുന്ന ഭക്തർക്ക് ചുറ്റമ്പലത്തിൽ കൊടിമരത്തിന് സമീപം വലിയ ബലിക്കല്ലിനടുത്ത് നിന്നാണ് ദർശനം.
രണ്ടുനേരം കാഴ്ച ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും.
അഷ്ടമിരോഹിണിയുടെ ഭാഗമായി ഭാഗവത സപ്താഹത്തിന് തുടക്കമായി. സപ്താഹം 13ന് സമാപിക്കും.
ഇത്തവണ ഇങ്ങനെ
പിറന്നാൾ സദ്യ ഇല്ല
10,000 അപ്പം
200 ലിറ്റർ പാൽപ്പായസം
കഴിഞ്ഞ വർഷം
43,978 അപ്പം
14.05 ലക്ഷത്തിന്റെ പാൽപ്പായസം
പിറന്നാൾ സദ്യ 30,000 പേർക്ക്