തിരുവനന്തപുരം: മലയാളി ഗോൾ കീപ്പർ ടി.പി. രഹനേഷ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ജംഷഡ്പൂരിലെത്തി. ഐ.എസ്.എല്ലിൽ 128 മത്സരങ്ങളിൽ നിന്ന് 35 ക്ലീൻഷീറ്രുള്ള താരമാണ് രഹനേഷ്. നിലവിൽ യുവതാരം നീരജ് കുമാറാണ് ജംഷഡ്പൂരിന്റെ ഒന്നാം നമ്പർ ഗോളി. മറ്രൊരു ഗോളി പവൻ കുമാറും ടീമിലുണ്ട്. ജംഷഡ്പൂരിനെക്കുറിച്ച് വളരെ നല്ലാ കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ഇങ്ങോട്ടേക്ക് എത്തിയത്. ടീമിനൊപ്പം കൂടുതൽ വിജയങ്ങളും നേട്ടങ്ങളും സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ. ടീമിന്റെ 32-ാം നമ്പർ ജേഴ്സിയാണ് രഹനേഷ് അണിയുക. ഷില്ലോംഗ് ലജോംഗ്, ഈസ്റ്ര് ബംഗാൾ, നോർത്ത് ഈസ്റ്റ്, കേരള ബ്ലാസ്റ്റേഴ്സ് എന്നീ പ്രമുഖ ടീമുകളുടെ ഗോൾ വലകാത്ത അനുഭവ സമ്പത്തുമായാണ് രഹനേഷ് ജംഷഡ്പൂരിലെത്തുന്നത്.