പരസ്യചിത്രത്തിന്റെ ചിത്രീകരണ വേളയിൽ മഞ്ജുവിന് കിട്ടിയ പ്രാധാന്യം അമിതാഭ് ബച്ചനെയും ആശ്ചര്യപ്പെടുത്തി. ഇതിഹാസതാരത്തിന്റെ കാലുകൾ തൊട്ട് അനുഗ്രഹം തേടുമ്പോൾ മഞ്ജുവിന്റെ നെറുകയിൽ കൈവച്ച് അദ്ദേഹം പറഞ്ഞു. ' പലരും പറഞ്ഞു കേട്ടിരുന്നു, മഞ്ജുവെന്ന അഭിനേത്രിയെക്കുറിച്ച്. ദൈവം ചിലരെ അനുഗ്രഹിക്കും. കുട്ടിയെ അത്തരത്തിൽ ഈശ്വരൻ അനുഗ്രഹിച്ചതാകാം. ഉയരങ്ങൾ ഇനിയും കാത്തിരിപ്പുണ്ട്. നന്നായി വരും.' മടങ്ങിവരവ് അനശ്വരമാക്കിയ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് മഞ്ജുവിന്റെ മുഖത്ത് ആദരം നിറഞ്ഞു. കേരളത്തിൽ നിന്ന് കൊണ്ടുവന്ന പറ അദ്ദേഹത്തിന് സമ്മാനിച്ച് മഞ്ജു നടന്നകലുമ്പോൾ ബച്ചന് മുന്നിൽ മഹാവിസ്മയമായി ഈ മലയാളിപെൺകുട്ടി മാറുകയായിരുന്നു.പ്രഭു, നാഗാർജ്ജുന,ധനുഷ്,ശിവരാജ് കുമാർ എന്നിവർക്കൊപ്പം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മഞ്ജു അഭിനയിച്ചു.