SignIn
Kerala Kaumudi Online
Thursday, 25 February 2021 12.00 AM IST

മലയോര ജനതയ്ക്ക് ഡെമോക്ലീസിന്റെ വാൾ

munnar

മ​ല​യോ​ര​ജ​ന​ത​യു​ടെ​ ​ത​ല​യ്ക്ക് ​മു​ക​ളി​ൽ​ ​തൂ​ങ്ങി​യാ​ടു​ന്ന​ ​ഡെ​മോ​ക്ലീ​സി​ന്റെ​ ​വാ​ളാ​ണ് ​ഒ​രി​ക്ക​ലും​ ​അ​വ​സാ​നി​ക്കാ​ത്ത​ ​ഇ​ടു​ക്കി​യി​ലെ​ ​ഭൂ​പ്ര​ശ്ന​ങ്ങ​ൾ.​ ​ഗാ​ഡ്ഗി​ലും​ ​ക​സ്തൂ​രി​രം​ഗ​നും​ ​പ​ട്ട​യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി​ ​അ​ത് ​അ​ന​ന്ത​മാ​യി​ ​നീ​ളു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​ഇ​ടു​ക്കി​യി​ലെ​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​അ​തി​ജീ​വ​ന​ത്തി​ന് ​വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന​ത് ​ചി​ല​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വു​ക​ളാ​ണ്.​ 2019​ ​ആ​ഗ​സ്റ്റ് ​മു​ത​ലി​റ​ങ്ങി​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​ഭൂ​വി​നി​യോ​ഗ​ ​ഉ​ത്ത​ര​വു​ക​ളാ​ണ് ​ക​ർ​ഷ​ക​രെ​ ​ഭീ​തി​യി​ലാ​ക്കു​ന്ന​ത്.
പ​ട്ട​യ​ഭൂ​മി​ക്കു​ ​ന​ൽ​കു​ന്ന​ ​കൈ​വ​ശാ​വ​കാ​ശ​ ​രേ​ഖ​യി​ൽ​ ​ഭൂ​മി​ ​എ​ന്തി​നു​ ​വേ​ണ്ടി​യാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​ ​വ്യ​ക്‌​ത​മാ​ക്ക​ണം​ ​എ​ന്നാ​ണ് 2019​ ​ആ​ഗ​സ്റ്റി​ലെ​ ​ഉ​ത്ത​ര​വ്.​ ​ശ​ക്ത​മാ​യ​ ​ജ​ന​രോ​ഷ​മു​ണ്ടാ​യ​പ്പോ​ൾ​ ​സ​ർ​ക്കാ​ർ​ ​ഈ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​മൂ​ന്നാ​ർ​ ​മേ​ഖ​ല​യി​ലെ​ ​എ​ട്ട് ​വി​ല്ലേ​ജു​ക​ളി​ലേ​ക്ക് ​ചു​രു​ക്കി.​ ​എ​ന്നാ​ൽ​ ​ഇ​ടു​ക്കി​യി​ലെ​ ​എ​ട്ട് ​വി​ല്ലേ​ജു​ക​ളി​ൽ​ ​മാ​ത്ര​മു​ള്ള​ ​ഈ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​വി​വേ​ച​ന​മാ​ണെ​ന്നു​ ​വാ​ദി​ച്ച് ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​കെ​ട്ടി​ട​ ​നി​ർ​മാ​ണ​ ​ച​ട്ട​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്ത​ണ​മെ​ന്നു​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദേ​ശി​ച്ചു.​ ​എ​ല്ലാ​ ​വി​ല്ലേ​ജ് ​ആ​ഫീ​സ​ർ​മാ​രും​ ​കൈ​വ​ശ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​ഭൂ​മി​യു​ടെ​ ​വി​ശ​ദാം​ശം​ ​രേ​ഖ​പ്പെ​ടു​ത്താ​നും​ ​നി​ർ​മാ​ണ​ ​പെ​ർ​മി​റ്റ് ​ന​ൽ​കും​ ​മു​മ്പ് ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഇ​തു​ ​വി​ല​യി​രു​ത്താ​നും​ ​നി​ർ​ദേ​ശി​ച്ച് ​റ​വ​ന്യൂ,​ ​ത​ദ്ദേ​ശ​ ​വ​കു​പ്പു​ക​ളു​ടെ​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് ​ഈ​ ​വ​ർ​ഷം​ ​ജൂ​ൺ​ 25​ന് ​കോ​ട​തി​ ​നി​ർ​ദേ​ശി​ച്ചു.​ ​ഇ​നി​ ​മു​ത​ൽ,​ ​ഭൂ​മി​ ​പ​തി​ച്ചു​ ​ന​ൽ​കി​യ​ത് ​എ​ന്താ​വ​ശ്യ​ത്തി​നാ​ണെ​ന്നു​ ​പ​രി​ശോ​ധി​ച്ചു​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​മാ​ത്രം​ ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൈ​വ​ശ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​വൂ​ ​എ​ന്നും​ ​കോ​ട​തി​ ​നി​ർ​ദേ​ശി​ച്ചു.​ ​ക​ഴി​ഞ്ഞ​ 12​ ​ന് ​ഈ​ ​ഉ​ത്ത​ര​വ് ​ഇ​ടു​ക്കി​ ​മു​ഴു​വ​ൻ​ ​ന​ട​പ്പാ​ക്കാ​നാ​യി​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​കെ​ട്ടി​ട​നി​ർ​മാ​ണ​ ​ച​ട്ടം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൈ​വ​ശാ​വ​കാ​ശ​ ​രേ​ഖ​യി​ൽ​ ​ഭൂ​മി​ ​എ​ന്താ​വ​ശ്യ​ത്തി​നാ​ണ് ​പ​തി​ച്ചു​ ​ന​ൽ​കി​യ​തെ​ന്ന് ​രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു​ ​ക​ള​ക്ട​റു​ടെ​ ​ഉ​ത്ത​ര​വ്.​ ​ഫ​ല​ത്തി​ൽ​ 2019​ൽ​ ​പു​റ​ത്തു​ ​വ​ന്ന​ ​നി​ർ​മാ​ണ​ ​നി​യ​ന്ത്ര​ണം​ ​ജി​ല്ല​യി​ൽ​ ​വീ​ണ്ടും​ ​പ്രാ​ബ​ല്യ​ത്തി​ലാ​യി.​ ​ക​ഴി​ഞ്ഞ​ 20​ന് ​ഇ​ടു​ക്കി​യി​ലെ​ ​പ​ട്ട​യ​ ​ഭൂ​മി​യി​ലെ​ ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​ ​റ​വ​ന്യൂ​ ​എ​ൻ.​ഒ.​സി​ ​നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ​മൂ​ന്നാ​ർ​ ​മേ​ഖ​ല​യി​ലെ​ ​എ​ട്ട് ​വി​ല്ലേ​ജു​ക​ളി​ലേ​ക്കു​ ​ചു​രു​ക്കി​ ​സ​ർ​ക്കാ​ർ​ ​വീ​ണ്ടും​ ​പു​തി​യ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​ക​ണ്ണ​ൻ​ദേ​വ​ൻ​ ​ഹി​ൽ​സ്,​ ​ചി​ന്ന​ക്ക​നാ​ൽ,​ ​ശാ​ന്ത​ൻ​പാ​റ,​ ​പ​ള്ളി​വാ​സ​ൽ,​ ​ആ​ന​വി​ര​ട്ടി,​ ​ബൈ​സ​ൺ​വാ​ലി,​ ​വെ​ള്ള​ത്തൂ​വ​ൽ,​ ​ആ​ന​വി​ലാ​സം​ ​എ​ന്നീ​ ​എ​ട്ട് ​വി​ല്ലേ​ജു​ക​ളി​ലാ​ണ് ​നി​ല​വി​ൽ​ ​നി​യ​ന്ത്ര​ണം.​ ​കെ​ട്ടി​ട​ ​നി​ർ​മാ​ണ​ ​ച​ട്ട​ത്തി​ൽ​ ​സം​സ്ഥാ​ന​മാ​കെ​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദേ​ശം​ ​പാ​ലി​ക്കാ​തെ​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ന​ട​പ​ടി​ക​ൾ​ ​നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ​വി​ചി​ത്ര​മാ​യ​ ​പു​തി​യ​ ​ഉ​ത്ത​ര​വ്.​ ​പ​രി​സ്ഥി​തി​ലോ​ല​ ​മേ​ഖ​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​മൂ​ന്നാ​റി​ലെ​ ​നി​ർ​മാ​ണ​ ​നി​രോ​ധ​നം​ ​മൂ​ന്നാ​റു​മാ​യി​ ​പു​ല​ബ​ന്ധം​ ​പോ​ലും​ ​ഇ​ല്ലാ​ത്ത​ ​ശാ​ന്ത​ൻ​പാ​റ,​ ​വെ​ള്ള​ത്തൂ​വ​ൽ,​ ​ആ​ന​വി​ലാ​സം,​ ​ബൈ​സ​ൺ​വാ​ലി​ ​വി​ല്ലേ​ജു​ക​ളി​ലും​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഇ​തി​ൽ​ ​ആ​ന​വി​ലാ​സം​ ​മൂ​ന്നാ​റി​ൽ​ ​നി​ന്നു​ 100​ ​കി​ലോ​മീ​റ്റ​റി​ല​ധി​കം​ ​അ​ക​ലെ​യാ​ണ്.​ ​കൃ​ഷി​ക്കും​ ​വീ​ട് ​വ​യ്ക്കാ​നു​മ​ല്ലാ​തെ​ ​ഇ​വി​ട​ങ്ങ​ളി​ലെ​ ​പ​ട്ട​യ​ഭൂ​മി​ ​മ​റ്റ് ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല.​ ​ഉ​പ​ജീ​വ​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ചെ​റി​യ​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ ​പോ​ലും​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന്റെ​ ​അ​നു​മ​തി​ ​ല​ഭി​ക്കി​ല്ല,​ ​ഇ​ത് ​ജ​ന​ങ്ങ​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കും.
വാ​ണി​ജ്യ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യെ​ ​ഉ​ത്ത​ര​വ് ​കാ​ര്യ​മാ​യി​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​വാ​ണി​ജ്യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള​ ​എ​ല്ലാ​ ​നി​ർ​മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​നി​ല​ച്ച​മ​ട്ടാ​ണ്.​ ​പു​തി​യ​ ​കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നൊ​ന്നും​ ​അ​നു​മ​തി​ ​ല​ഭി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​വാ​ണി​ജ്യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​ ​കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റു​ടെ​ ​എ​ൻ.​ഒ.​സി​ ​ല​ഭി​ക്കു​ന്നി​ല്ല.​ ​സ്ഥ​ല​ക​ച്ച​വ​ട​ങ്ങ​ളും​ ​ഹൈ​റേ​ഞ്ചി​ൽ​ ​പ​കു​തി​യാ​യി​ ​കു​റ​ഞ്ഞു.​ ​എ​ന്തി​ന് ​ന​ല്ലൊ​രു​ ​വി​വാ​ഹ​ ​ആ​ലോ​ച​ന​ ​പോ​ലും​ ​മ​ല​ ​ക​യ​റി​ ​വ​രു​ന്നി​ല്ലെ​ന്നാ​ണ് ​ജ​ന​ങ്ങ​ളു​ടെ​ ​സ​ങ്ക​ടം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUNNAR
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.