SignIn
Kerala Kaumudi Online
Wednesday, 03 March 2021 2.18 AM IST

എന്റെ അനുജത്തി

f

ഇന്ന് പി​റന്നാളാഘോഷി​ക്കുന്ന മ​ഞ്ജു​വാ​ര്യ​രെ​ക്കു​റി​ച്ച് ​
ന​ട​നും​ ​ സം​വി​ധാ​യ​ക​നു​മാ​യ​ ​ സ​ഹോ​ദ​ര​ൻ​ ​ മ​ധു​വാ​ര്യർ

അ​നി​യ​ത്തി​യാ​ണെ​ങ്കി​ലും​ ​പ​ല​ ​കാ​ര്യ​ത്തി​ലും​ ​മ​ഞ്ജു​ ​എ​ന്റെ​ ​ചേ​ച്ചി​യാ​യി​രു​ന്നു​വെ​ന്നു​ ​വേ​ണം​ ​പ​റ​യാ​ൻ.
പ​ഠി​ത്ത​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​ഡാ​ൻ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം​ ​മി​ടു​ക്കി​യാ​യി​രു​ന്നു​ ​മ​ഞ്ജു.
പ​ഠി​ത്ത​ത്തി​ലും​ ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള​ ​മ​ഞ്ജു​വി​ന്റെ​ ​മി​ക​വ് ​എ​നി​ക്ക് ​വ​ലി​യ​ ​പാ​ര​യാ​യി​രു​ന്നു.​ ​കാ​ര​ണം​ ​എ​നി​ക്ക് ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും​ ​ക​ഴി​വി​ല്ലാ​യി​രു​ന്നു.​ ​പ​ഠി​ക്കാ​നും​ ​മെ​ച്ച​മാ​യി​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​മ​ഞ്ജു​വി​നെ​ക്കൊ​ണ്ട് ​വ​ലി​യ​ ​ശ​ല്യ​മാ​യി​രു​ന്നു​ ​എ​നി​ക്ക്.പ​ത്താം​ക്ളാ​സി​ൽ​ ​മ​ഞ്ജു​ ​ക​ലാ​തി​ല​ക​മാ​യി.​ ​ഒ​ന്നും​ ​പ​ഠി​ക്കാ​തി​രു​ന്നി​ട്ടും​ ​പ​ത്താം​ക്ളാ​സി​ലെ​ ​റി​സ​ൾ​ട്ട് ​വ​ന്ന​പ്പോ​ൾ​ ​മ​ഞ്ജു​വി​ന് ​തൊ​ണ്ണൂ​റ് ​ശ​ത​മാ​നം​ ​മാ​ർ​ക്കു​ണ്ടാ​യി​രു​ന്നു.

c

'​അ​വ​ളെ​ക്ക​ണ്ട് ​പ​ഠി​ക്കെ​ടാ​"​യെ​ന്നാ​യി​രു​ന്നു​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​എ​പ്പോ​ഴും​ ​എ​ന്നോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ത്.ഞാ​നും​ ​മ​ഞ്ജു​വും​ ​ത​മി​ഴ് ​നാ​ട്ടി​ലെ​ ​നാ​ഗ​ർ​കോ​വി​ലാ​ണ് ​ജ​നി​ച്ച​ത്.​ ​അ​ച്ഛ​ന് ​കെ.​ആ​ർ.​ ​വി​ജ​യ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​സു​ദ​ർ​ശ​ൻ​ ​ചി​റ്റ് ​ഫ​ണ്ട്സി​ലാ​യി​രു​ന്നു​ ​ജോ​ലി.അ​ഞ്ചാം​ക്ളാ​സു​വ​രെ​യേ​ ​ഞാ​ന​വി​ടെ​ ​പ​ഠി​ച്ചു​ള്ളൂ.​ ​അ​തു​ക​ഴി​ഞ്ഞ് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ഴ​ക്കൂ​ട്ടം​ ​സൈ​നി​ക​ ​സ്കൂ​ളി​ലേ​ക്ക് ​മാ​റി.അ​ച്ഛ​ന് ​പി​ന്നീ​ട് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​മാ​റ്റം​ ​കി​ട്ടി.​ ​സു​ദ​ർ​ശ​ൻ​ ​ചി​റ്റ് ​ഫ​ണ്ട്സി​ൽ​ ​നി​ന്ന് ​പി​ന്നെ​ ​അ​ച്ഛ​ൻ​ ​ക​ണ്ണൂ​ർ​ ​ശ​ക്തി​ ​ഫി​നാ​ൻ​സി​ലേ​ക്ക് ​മാ​റി.ശ​ക്തി​ ​ഫൈ​നാ​ൻ​സി​ലെ​ ​ജോ​ലി​ ​രാ​ജി​വ​ച്ചി​ട്ടാ​ണ് ​അ​ച്ഛ​ൻ​ ​തൃ​ശൂ​ർ​ ​പു​ള്ളി​ൽ​ ​സെ​റ്റി​ൽ​ ​ചെ​യ്ത​ത്.​ ​പു​ള്ളി​ലേ​ത് ​കു​ടും​ബ​വീ​ടാ​ണ്.​ ​ഭാ​ഗം​ ​വ​ച്ച​പ്പോ​ൾ​ ​കു​ടും​ബ​വീ​ട് ​അ​ച്ഛ​ന് ​കി​ട്ടി.​ ​പി​ന്നീ​ട് ​ആ​ ​വീ​ട് ​പൊ​ളി​ച്ച് ​പ​ണി​ത്.സൈ​നി​ക​ ​സ്കൂ​ളി​ൽ​ ​പ​ഠി​ച്ചി​രു​ന്ന​ ​കാ​ല​ത്ത് ​ഒാ​ണാ​വ​ധി​ക്കും​ ​ക്രി​സ്‌​മ​സ് ​അ​വ​ധി​ക്കും​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​ക്കും​ ​മാ​ത്ര​മേ​ ​ഞാ​ൻ​ ​വീ​ട്ടി​ൽ​ ​പോ​യി​രു​ന്നു​ള്ളൂ.

c

മ​ഞ്ജു​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ളി​ൽ​ ​എ​നി​ക്കേ​റ്റ​വും​ ​ഇ​ഷ്ട​പ്പെ​ട്ട​ത് ​ക​ന്മ​ദ​വും​ ​ദ​യ​യു​മാ​ണ്.ഞാ​ന​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​കാ​ണാ​ൻ​ ​ര​ണ്ടു​ത​വ​ണ​ ​മാ​ത്ര​മേ​ ​ഞാ​ൻ​ ​മ​ഞ്ജു​വി​നെ​ ​കൊ​ണ്ടു​പോ​യി​ട്ടു​ള്ളു.​ ​പ​റ​യാം,​ ​പൊ​ന്മു​ടി​പ്പു​ഴ​യോ​ര​ത്ത് ​ക​ണ്ട​പ്പോ​ൾ​ ​മ​ഞ്ജു​ ​വ​ള​രെ​ ​ഇ​മോ​ഷ​ണ​ലാ​യി​രു​ന്നു.​ ​ആ​ ​സി​നി​മ​യു​ടെ​ ​സ​ബ്ജ​ക്ടി​ന്റെ​ ​പ്ര​ത്യേ​ക​ത​ ​കൊ​ണ്ടാ​വാ​ം.​ ​എ​ന്റെ​ ​അ​ഭി​ന​യം​ ​ക​ണ്ട് ​മ​ഞ്ജു​ ​ഇ​തു​വ​രെ​ ​കു​റ്റ​മൊ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.

c

ഞാ​ൻ​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ല​ളി​തം​ ​സു​ന്ദ​രം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ക​ഥ​ ​ഞാ​നാ​ദ്യം​ ​പ​റ​യു​ന്ന​ത് ​ബി​ജു​ ​(​ ​ബി​ജു​ ​മേ​നോ​ൻ)​വേ​ട്ട​നോ​ടാ​ണ്.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ​ല​ക്ഷ്യം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ന​ട​ക്കു​മ്പോ​ൾ​ ​ആ​തി​ര​പ്പ​ള്ളി​യി​ൽ​ ​പോ​യി​ട്ടാ​ണ് ​ക​ഥ​ ​പ​റ​ഞ്ഞ​ത്.​ ​അ​ത് ​ക​ഴി​ഞ്ഞാ​ണ് ​മ​ഞ്ജു​വി​നോ​ട് ​ക​ഥ​ ​പ​റ​യു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​ച്ച് ​മ​ഞ്ജു​വി​ന് ​ സ്ക്രി​പ്ട് വാ​യി​ച്ച് ​ കേ​ൾ​പ്പി​ച്ചു.
സ്ക്രി​പ്ട് ​വാ​യി​ച്ച് ​കേ​ട്ട​ ​മ​ഞ്ജു​ ​ത്രി​ൽ​ഡാ​യി.​ ​ബി​ജു​ച്ചേ​ട്ട​ന്റെ​ ​ഡേ​റ്റൊ​ക്കെ​ ​ഒ​ത്തു​വ​രാ​ൻ​ ​സ​മ​യ​മെ​ടു​ത്തു.​ ​ഞ​ങ്ങ​ൾ​ ​വീ​ണ്ടും​ ​സ് ക്രി​പ്ട് റീ​ ​വ​ർ​ക്ക് ​ചെ​യ്തു.

c

പു​തി​യ​ ​ഡ്രാ​ഫ്ട് ​കേ​ട്ട​പ്പോ​ൾ​ ​മ​ഞ്ജു​വി​ന് ​കൂ​ടു​ത​ൽ​ ​ആ​വേ​ശ​മാ​യി.​ ​അ​പ്പോ​ഴാ​ണ് ​പ്രൊ​ഡ്യൂ​സ് ​ചെ​യ്താ​ലോ​ ​എ​ന്ന​ ​ഐ​ഡി​യ​ ​മ​ഞ്ജു​ ​പ​റ​യു​ന്ന​ത്.​ ​അ​ങ്ങ​നെ​യാ​ണ് ​സെ​ഞ്ച്വ​റി​ ​കൊ​ച്ചു​മോ​ൻ​ ​സാ​റു​മാ​യി​ ​ചേ​ർ​ന്ന് ​മ​ഞ്ജു​ ​ല​ളി​തം​ ​സു​ന്ദ​രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.
ഇ​നി​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​ദി​വ​സ​ത്തോ​ളം​ ​ല​ളി​തം​ ​സു​ന്ദ​ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ബാ​ക്കി​യു​ണ്ട്.​ ​ഒ​രാ​യി​രം​ ​കി​നാ​ക്ക​ളാ​ൽ​ ​എ​ന്ന​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ്ര​മോ​ദ് ​മോ​ഹ​നാ​ണ് ​ല​ളി​തം​ ​സു​ന്ദ​ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്ത്.​ ​ഞാ​നും​ ​പ്ര​മോ​ദും​ ​ജൂ​ഡ് ​ആ​ന്റ​ണി​യും​ ​അ​രു​ൺ​ഗോ​പി​യു​മൊ​ക്കെ​ ​ക്രേ​സി​ഗോ​പാ​ല​നി​ൽ​ ​ദീ​പു​ക​രു​ണാ​ക​ര​ന്റെ​ ​അ​സി​സ്റ്റ​ന്റാ​യി​രു​ന്നു.

f

മ​ഞ്ജു​വി​ന്റെ​ ​ക​ഥാ​പാ​ത്രം​ ​രൂ​പ​പ്പെ​ടു​ത്തു​മ്പോ​ൾ​ത​ന്നെ​ ​എ​ന്റെ​ ​കൈ​യി​ൽ​ ​ചി​ല​ ​റ​ഫ​റ​ൻ​സു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ചി​ല​ ​ഇ​മോ​ഷ​ൻ​സൊ​ക്കെ​ ​ഇ​ങ്ങ​നെ​ ​ചെ​യ്താ​ൽ​ ​കൊ​ള്ളാ​മെ​ന്നൊ​ക്കെ​ ​ഞാ​ൻ​ ​മ​ഞ്ജു​വി​നോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​രു​മ്പോ​ൾ​ ​വ​ള​രെ​ക്കാ​ലം​ ​മു​ൻ​പേ​ ​ഞാ​ൻ​ ​പ​റ​ഞ്ഞി​രു​ന്ന​ ​അ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​മ​ഞ്ജു​വി​ന് ​ഒാ​ർ​മ്മ​യു​ണ്ടാ​യി​രു​ന്നു.ലൊ​ക്കേ​ഷ​നി​ൽ​ ​മ​ഞ്ജു​ ​വ​ള​രെ​ ​ഹാ​പ്പി​യാ​യി​രു​ന്നു.​ ​എ​ന്നോ​ട് ​നേ​രി​ട്ട് ​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും​ ​അ​മ്മ​യോ​ടും​ ​എ​ന്റെ​ ​ഭാ​ര്യ​യോ​ടു​മൊ​ക്കെ​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANJU WARRIER BIRTHDAY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.