SignIn
Kerala Kaumudi Online
Tuesday, 02 March 2021 5.15 PM IST

ഇ.പി.എഫ് പലിശ രണ്ട് ഗഡുവായി

epf

 നവംബർ വരെ 8.15ശതമാനം

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ വരുമാനം കുറയുന്നതിനാൽ ഇ.പി.എഫ് നിക്ഷേപങ്ങൾക്ക് ഈ സാമ്പത്തിക വർഷം തീരുമാനിച്ച 8.5 ശതമാനം പലിശ രണ്ടു ഗഡുവായി നൽകാൻ കേന്ദ്ര ട്രസ്‌റ്റിബോർഡ് യോഗം തീരുമാനിച്ചു. നവംബർ വരെ 8.15 % പലിശയും ബാക്കി 0.35 % ഡിസംബറിലും നൽകും.

കൊവിഡ് മൂലം വരുമാനത്തിൽ 2500 കോടി കുറയുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 8.65 ശതമാനമായിരുന്ന പലിശ ഇക്കൊല്ലം 8.50 ശതമാനമായി കുറച്ചത് തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 1977-78ൽ എട്ടു ശതമാനം പലിശ നൽകിയതിന് ശേഷം ഇ.പി.എഫ്.കുറഞ്ഞ പലിശ നൽകുന്നത് ഇപ്പോഴാണ്.

പെൻഷൻ നിയമ

ഭേദഗതി പരിഗണിച്ചില്ല

പുതിയ അംഗങ്ങൾക്ക് കൂടുതൽ ശമ്പളവിഹിതം അടച്ചാൽ കൂടുതൽ പെൻഷൻ ലഭിക്കുന്ന വിധത്തിൽ ഇ.പി.എഫ് പെൻഷൻ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശം ട്രസ്‌റ്റിബോർഡിലെ തൊഴിലാളി പ്രതിനിധികളുടെ എതിർപ്പു മൂലം പരിഗണിച്ചില്ല. നിലവിലുള്ള അംഗങ്ങൾക്ക് പരമാവധി ശമ്പളം 15,​000 രൂപയായി കണക്കാക്കുന്നത് തുടരാനും പുതിയ അംഗങ്ങൾക്ക് നിയമഭേദഗതിയിലൂടെ മറ്റൊരു പദ്ധതി നടപ്പാക്കാനുമാണ് ആലോചന. വിഷയം അടുത്ത യോഗത്തിൽ വീണ്ടും വരും. പദ്ധതിയിൽ അംഗമായവർക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് പദ്ധതിയുടെ പരിധി ആറു ലക്ഷത്തിൽ നിന്ന് ഏഴു ലക്ഷമായി ഉയർത്താനുള്ള ശുപാർശയ്‌ക്ക് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, EPF
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.