ആലപ്പുഴ: ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായി മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 24 വാർഡിൽ പരുത്തിയിൽ വീട്ടിൽ ബിനുക്കുട്ടനെന്നും സ്റ്റീൽബിനുവെന്നും വിളിക്കുന്ന ജെയ്സണെ ജില്ല പൊലീസ് മേധാവി പി.എസ് സാബുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. ഇയാൾ 2014 മുതൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ലഹള, വധശ്രമം, ദേഹോപദ്റവമേൽപ്പിക്കൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഒളിവിൽ കഴിഞ്ഞിരുന്ന ജെയ്സണെ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ രവി സന്തോഷും, സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.