ന്യൂഡൽഹി: ഓക്സ്ഫോർഡ് സർവകലാശാല കൊവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിറുത്തിവച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനവാല.
ഇന്ത്യയിൽ പരീക്ഷണം നിറുത്തിവയ്ക്കണമെന്ന യാതൊരു നിർദേശവും ലഭിച്ചിട്ടില്ല.
വാക്സിൻ കുത്തിവയ്പ്പെടുത്ത വ്യക്തിക്ക് രോഗം വന്നതും വാക്സിനുമായി നേരിട്ട് ബന്ധമില്ല. നേരത്തേയുണ്ടായിരുന്ന നാഡീവ്യൂഹത്തിലെ പ്രശ്നങ്ങളായിരിക്കാം കാരണം. വാക്സിൻ പരീക്ഷണ സമയത്ത് ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.