SignIn
Kerala Kaumudi Online
Saturday, 27 February 2021 7.11 AM IST

സ്വർണക്കടത്ത്, ബംഗളൂരു ലഹരിക്കേസുകൾ: ബിനീഷ് കോടിയേരിയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടി

bineesh

 11മണിക്കൂർ പിന്നിട്ട് ബിനീഷിന്റെ ചോദ്യം ചെയ്യൽ

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത്, ബംഗളൂരു ലഹരിക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നത് ഇന്നലെ രാത്രി വൈകിയും തുടർന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ചോദ്യം ചെയ്യൽ പതിനൊന്ന് മണിക്കൂർ പിന്നിട്ടിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ച ബിനീഷിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് ഇ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് പറഞ്ഞു.

രണ്ടു കേസുകളിലെയും പ്രതികളുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് രേഖകൾ നിരത്തി ഇ.ഡി ചോദിച്ചത്.

തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിന് സമീപം തുടങ്ങിയ യു.എ. എഫ്.എക്സ് സൊലൂഷൻസിന്റെ ഡയറക്‌ടറായ അബ്ദുൾ ലത്തീഫുമായുള്ള ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി ചോദിച്ചറിഞ്ഞു. വിസ സ്‌റ്റാമ്പിംഗ് ദിർഹത്തിൽ സ്വീകരിക്കുന്ന ഈ സ്ഥാപനം വഴിയാണ് യു.എ.ഇ ഏജൻസികൾ കേരളത്തിൽ നടപ്പാക്കിയ പദ്ധതിയുടെ 7 ലക്ഷം രൂപയുടെ കമ്മിഷൻ ലഭിച്ചതെന്ന് സ്വർണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം കേശവദാസപുരത്തുള്ള അബ്ദുൾ ലത്തീഫിന്റെ പാരഗൺ ഹോട്ടലിൽ ബിനീഷും പങ്കാളിയാണ്. 2015 ൽ ബംഗളൂരുവിൽ തുടങ്ങിയശേഷം നിലച്ച രണ്ട് മണി എക്‌സ്‌ചേഞ്ച് കമ്പനികളിൽ ബിനീഷിന്റെ സാമ്പത്തിക പങ്കാളിത്തവും ഇ.ഡി ചോദിച്ചു. ഈ കമ്പനികളിൽ സ്വപ്‌നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടായിരുന്നു.

ബംഗളൂരു ലഹരിമരുന്നുകേസിലെ പ്രതി എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട്.

ലഹരിക്കേസിലെ 20 പ്രതികളെ ചോദ്യം ചെയ്യണമെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ 11 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു ബിനീഷിന് നോട്ടീസ്. ഒമ്പതരയോടെ ബിനീഷ് എത്തി. പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ അസി.ഡയറക്‌ടർ പി. രാധാകൃഷ്‌ണൻ എത്തിയതോടെ ചോദ്യംചെയ്യൽ തുടങ്ങി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BINEESH KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.