തലശ്ശേരി: വിദ്യാഭ്യാസ വിചക്ഷണനും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായിരുന്ന ഡോ. എ.എൻ.പി. ഉമ്മർകുട്ടി (87) ചക്യത്ത് മുക്കിലെ സ്വവസതിയിൽ നിര്യാതനായി.
നിരവധി പുസ്തകങ്ങളുടെയും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളുടെയും കർത്താവാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രകൃതി ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർ, യു.ജി.സി റിവ്യൂ കമ്മിറ്റി ചെയർമാൻ, വി.സി നിയമന പാനലിലെ യു.ജി.സി നോമിനി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു.
കടലിനെ കണ്ടെത്തൽ, ഇന്ത്യാ സമുദ്രം, പരിണാമം, കോൺതികി പര്യടനം, കടലിന്റെ കഥ, ശാസ്ത്ര സ്വാധീനം മലയാളത്തിൽ, സയൻസ് ഒഫ് ഓഷ്യൻസ്, ആൻ ഇൻട്രൊഡക്ഷൻ ടു ഓഷ്യാനോഗ്രഫി തുടങ്ങിയവയാണ് കൃതികൾ. കടലിന്റെ കഥയ്ക്ക് കേരള സർക്കാരിന്റെയും കടലിനെ കണ്ടെത്തലിന് സാഹിത്യ അക്കാഡമിയുടെയും കാഷ് അവാർഡും ലഭിച്ചു. ഭാര്യ: മലക്കായി ജമീല. മക്കൾ: മുബഷിർ, സാജിദ് (സീനിയർ സയന്റിസ്റ്റ്, ഡൽഹി), സൈനബ്, ജബീറ (ബംഗളൂരു).
സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ഡപം, തമിഴ്നാട്, ഓഷ്യാനോഗ്രാഫിക് ലബോട്ടറി എറണാകുളം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫിയുടെ കൊച്ചി കേന്ദ്രം, കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.