ഇന്നലെ 362 പേർ പോസിറ്റീവ്
കൊല്ലം: ഈമാസം 6ന് നിലവിൽ വന്ന ജില്ലയിലെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുടെ റെക്കാഡ് ഇന്നലെ തിരുത്തിക്കുറിച്ചു. 6ന് 328 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 362 പേരിൽ രോഗം കണ്ടെത്തി.
വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 9 പേർക്കും സമ്പർക്കത്തിലൂടെ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 362 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പാട് അഴീക്കൽ, ചെറിയ അഴീക്കൽ, കൊല്ലം നഗരത്തിലെ നീരാവിൽ, കരിക്കോട്, കാവനാട്, മുളങ്കാടകം, തൃക്കരുവ വൻമള, തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ, തേവലക്കര പടിഞ്ഞാറ്റക്കര, തൊടിയൂർ, ഇടക്കുളങ്ങര, കല്ലേലിഭാഗം, മുഴങ്ങോടി, പെരിനാട് വെള്ളിമൺ, മൈനാഗപ്പള്ളി കാരൂർകടവ്, ശൂരനാട് സൗത്ത് കിടങ്ങയം വടക്ക്, ഇരവിച്ചിറ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ 323 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1749 ആയി.
അഞ്ച് ദിവസത്തിനുള്ളിൽ
1,140 പേർക്ക് കൊവിഡ്
ജില്ലയിൽ അഞ്ച് ദിവസത്തിനുള്ളിൽ 1,140 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുമെന്ന സൂചനയാണ് നൽകുന്നത്. രോഗബോധയുടെ നിരക്കിൽ തന്നെ രോഗമുക്തിയും ഉണ്ടാകുന്നതാണ് ആശ്വാസം.
ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്: 5,902
നിലവിൽ ചികിത്സയിലുള്ളത്: 1,749
രോഗമുക്തർ: 4,159
ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച ദിനങ്ങൾ
ഇന്നലെ: 362
സെപ്തംബർ 6 : 328
സെപ്തംബർ 4: 248
ആഗസ്റ്റ് 29: 234
ആഗസ്റ്റ് 28: 156
ആഗസ്റ്റ് 27: 176