SignIn
Kerala Kaumudi Online
Tuesday, 02 March 2021 5.08 AM IST

കൊവിഡ് ഐ.സി.യു പ്രവർത്തനം തുടങ്ങി

medical-college

വടക്കാഞ്ചേരി: ഗവ മെഡിക്കൽ കോളേജിൽ കൊവിഡ് ഐ.സി.യു പ്രവർത്തനം തുടങ്ങി. ആറ് കട്ടിലുകളുള്ള ഐ.സി.യുവാണ് ന്യൂറോ സർജറി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. രമ്യ ഹരിദാസ് എം.പി ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഐ.സി.യു ഒരുക്കിയത്. ഇതോടെ കൊവിഡിന് മാത്രമായി മെഡിക്കൽ കോളേജിൽ ഒരുക്കിയ ഐ.സി.യു കട്ടിലുകളുടെ എണ്ണം പതിനെട്ടായി.

ഓരോ കട്ടിലിലും മോണിറ്ററും, വെന്റിലേറ്റർ ഘടിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ ഐ.സി.യു ചികിത്സയ്ക്ക് ഏറെ സഹായകമാകും. കൊവിഡ് ഭീതി ഒഴിയുമ്പോൾ ഈ ഐ.സി.യു ന്യൂറോ സർജറി വിഭാഗത്തിൽ തുടർന്നു പ്രവേശിക്കപ്പെടുന്ന രോഗികൾക്ക് ഉപകാരപ്രദമാകും.

ഐ.സി.യുവിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവ്വഹിച്ചു. രമ്യ ഹരിദാസ് എം.പി, ടി. എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, പുഴയ്ക്കൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുരിയാക്കോസ്, കളക്ടർ എസ്.ഷാനവാസ്, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ആർ. ബിജുകൃഷ്ണൻ, ഡോ. ഷെഹ്ന എ. ഖാദർ, ഡോ. ലിജോ കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.