SignIn
Kerala Kaumudi Online
Wednesday, 03 March 2021 2.51 AM IST

സെഞ്ചൂറിയൻ

ronaldo

പോ​ർ​ച്ചു​ഗ​ലി​നാ​യി​ 100​ ​ഗോ​ൾ​ ​തി​ക​ച്ച് ​ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ

സ്‌റ്റോ​ക്ക്‌​ഹോം​:​ ​രാ​ജ്യ​ത്തി​നാ​യി​ 100​ ​ഗോ​ളു​ക​ൾ​ ​എ​ന്ന​ ​ച​രി​ത്ര​ ​നേ​ട്ടം​ ​കു​റി​ച്ച് ​പോ​ർ​ച്ചു​ഗീ​സ് ​ഇ​തി​ഹാ​സ​ ​താ​രം​ ​ക്രി​സ്റ്റ്യാനോ ​ ​റൊ​ണാ​ൾ​ഡോ.​ ​യൂ​വേ​ഫ​ ​നേ​ഷ​ൻ​സ് ​ലീ​ഗി​ൽ​ ​എ​ ​ഗ്രൂ​പ്പ് 3​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ്വീ​ഡ​നെ​തി​രെ​ ​അ​വ​രു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ലാ​ണ് ​റൊ​ണാ​ൾ​ഡോ​ ​സു​വ​ർ​ണ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​ഇ​ര​ട്ട​ഗോ​ളു​ക​ളു​ടെ​ ​മി​ക​വി​ൽ​ ​പോ​ർ​ച്ചു​ഗ​ൽ​ 2​-​​0​ത്തി​ന് ​സ്വീ​ഡ​നെ​ ​കീ​ഴ​ട​ക്കി.​ ​ഗ്രൂ​പ്പി​ലെ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​പോ​ർ​ച്ചു​ഗ​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.

44​-ാം​ ​മി​നി​ട്ടി​ൽ​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​ഗു​സ്താ​വോ​ ​സെ​ൻ​സ​ൺ​ ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നാ​ൽ​ ​പ​ത്ത് ​പേ​രു​മാ​യാ​ണ് ​സ്വീ​ഡ​ൻ​ ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ജാ​വോ​ ​മൗ​ട്ടീ​ന്നോ​യെ​ ​ഫൗ​ൾ​ ​ചെ​യ്ത​തി​നാ​ണ് ​സെ​ൻ​സ​ൺ​ ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർഡും​ ​ചു​വ​പ്പു​ ​കാ​ർ​ഡും​ ​ക​ണ്ട​ത്.​ ​ഇ​തി​ന് ​കി​ട്ടി​യ​ ​ഫ്രീ​കി​ക്ക് ​അ​തി​മ​നോ​ഹ​ര​മാ​യി​ ​വ​ല​യി​ലാ​ക്കി​യാ​ണ് ​റൊ​ണാ​ൾ​ഡോ​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ത​ന്റെ​ ​നൂ​റാം​ ​ഗോ​ൾ​കു​റി​ച്ച​ത്.​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നൂ​റ് ​ഗോ​ൾ​ ​തി​ക​യ്ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​യും​ ​യൂ​റോ​പ്പി​ലെ​ ​ഒ​ന്നാ​മ​ത്തെ​യും​ ​താ​ര​മാ​ണ് ​റൊ​ണാ​ൾ​ഡോ.​ 109​ ​ഗോ​ൾ​ ​നേ​ടി​യി​ട്ടു​ള്ള​ ​മു​ൻ​ ​ഇ​റാ​ൻ​ ​സൂ​പ്പ​ർ​താ​രം​ ​അ​ലി​ ​ദെ​യി​ ​മാ​ത്ര​മാ​ണ് ​റൊ​ണാ​ൾ​ഡോ​യ്ക്ക് ​മു​ന്നി​ലു​ള്ള​ത്.​ 165​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​മു​പ്പ​ത്ത​ഞ്ചു​കാ​ര​നാ​യ​ ​റൊ​ണാ​ൾ​ഡോ​ ​വി​സ്മ​യ​ ​നേ​ട്ടം​ ​കു​റി​ച്ച​ത്.


72​-​​ാം​ ​മി​നി​ട്ടി​ൽ​ ​ബോ​ക്സി​ന് ​തൊ​ട്ട് ​വെ​ളി​യി​ൽ​ ​നി​ന്ന് ​തൊ​ടു​ത്ത​ ​സു​ന്ദ​രൻ​ ​ഷോ​ട്ടി​ലൂ​ടെ​ ​റൊ​ണാ​ൾ​ഡോ​ ​ര​ണ്ടാം​ ​വ​ട്ട​വും​ ​സ്വീ​ഡ​ന്റെ​ ​വ​ല​കു​ലു​ക്കി.​ ​ജാ​വോ​ ​ഫെ​ലി​ക്സി​ന്റെ​ ​അ​സി​സ്റ്റി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​ഗോ​ൾ.​ ​മ​ത്സ​ര​ത്തി​ലു​ട​നീ​ളം​ ​പോ​ർ​ച്ചു​ഗ​ലി​ന്റെ​ ​സ​മ​ഗ്രാ​ധി​പ​ത്യം​ ​ആ​യി​രു​ന്നു.​ ​ബാ​ൾ​ ​പൊ​സ​ഷ​നി​ലും​ ​തൊ​ടു​ത്ത​ ​ഷോ​ട്ടു​ക​ളി​ലും​ ​പാ​സിം​ഗി​ലു​മെ​ല്ലാം​ ​പ​റ​ങ്കി​പ്പ​ട​ ​എ​തി​രാ​ളി​ക​ളെ​ക്കാ​ൾ​ ​വ​ള​രെ​ ​മു​ന്നി​ലാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ക്രൊ​യേ​ഷ്യ​യെ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​പോ​ർ​ച്ചു​ഗ​ൽ​ ​തോ​ല്പി​ച്ചി​രു​ന്നു.

​ത​നി​യാ​വ​ർ​ത്ത​നം


ഗ്രൂ​പ്പി​ലെ​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ലെ​ ​ത​നി​യാ​വ​ർ​ത്ത​നം​ ​പോ​ലെ​ ​ഫ്രാ​ൻ​സ് 4​-​​2​ന് ​ക്രൊ​യേ​ഷ്യ​യെ​ ​തോ​ൽ​പ്പി​ച്ചു.​ ​ലോ​ക​ക​പ്പി​ലും​ ​ഇ​തേ​ ​ഗോ​ൾ​ ​നി​ല​യി​ലാ​ണ് ​മ​ത്സ​രം​ ​അ​വ​സ​നി​ച്ച​ത്.​ ​ഗ്രി​സ്മാ​ൻ,​ ​ഉ​പ​മെ​കാ​നോ,​ ​പെ​നാ​ൽ​റ്റിയി​ലൂ​ടെ​ ​ഒ​ലി​വ​ർ​ ​ജി​റൗ​ഡ് ​എ​ന്നി​വ​രാ​ണ് ​ഫ്രാ​ൻ​സി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ക്രൊ​യേ​ഷ്യ​ൻ​ ​ഗോ​ളി​ ​ഡൊ​മി​നി​ക്ക് ​ലി​വാ​ക്കോ​വി​ച്ചി​ന്റെ​ ​പി​ഴ​വി​ൽ​ ​പി​റ​ന്ന​ ​സെ​ൽ​ഫ് ​ഗോ​ളും​ ​ഫ്രാ​ൻ​സി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി.​ ​ലോ​വ്റ​നും,​ ​ബ്രെ​കാ​ലോ​യു​മാ​ണ് ​ക്രൊ​യോ​ഷ്യ​യ്ക്കാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ബ​ൽ​ജി​യം​ 5​​​-1​ന് ​ഐ​സ്‌​ ​ല​ൻ​ഡി​നെ​ ​ഗോ​ൾ​ ​മ​ഴ​യി​ൽ​ ​മു​ക്കി.​ ​ബാ​ത്ത്ഷു​യി​ ​ബ​ൽ​ജി​യ​ത്തി​നാ​യി​ ​ര​ണ്ട് ​ഗോ​ൾ​ ​നേ​ടി,​ ​വി​റ്റ്സ​ൽ,​ ​മെ​ർ​ട്ട​ൻ​സ്,​ ​ഡോ​ക്കു​ ​എ​ന്നി​വ​ർ​ ​ഓ​രോ​ ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.​ ​ഫ്രി​യോ​ജോ​ൺ​സ്സ​ൺ​ ​ഒ​രു​ഗോ​ൾ​ ​ഐ​സ്‌​ ​ല​ൻ​ഡി​നാ​യി​ ​മ​ട​ക്കി.​ ​ഡെ​ൻ​മാ​ർ​ക്കും​ ​ഇം​ഗ്ല​ണ്ടും​ ​ഗോ​ൾ​ ​ര​ഹി​ത​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.

​പ​റ​ങ്കി​പ്പ​ട​നാ​യ​ക​ന്റെ​ ​ഗോ​ളു​കൾ


ഹെ​ഡ്ഡിം​ഗ് ​-25
വ​ല​ങ്കാ​ൽ​-54
ഇ​ട​ങ്കാ​ൽ​-​ 22

​ബോ​ക്സി​ന​ക​ത്ത് ​നി​ന്ന് ​-80
​ബോ​ക്സി​ന് ​പു​റ​ത്ത് ​നി​ന്ന് ​-​ 21

​ഫ്രീ​കി​ക്ക് ​-10
​പെ​നാ​ൽ​റ്റി​ ​-11

​എ​പ്പോൾ
0​​​​​-15​​​ ​​​മി​​​നി​​​ട്ട്:​​​ 10
16​​​​​-30​​​ ​​​മി​​​നി​​​ട്ട്:​​​ 16
31​-​​​​45​​​മി​​​നി​​​ട്ട്:​​​ 15
46​​​​​-60​​​മി​​​നി​​​ട്ട്:​​​ 10
61​​​-75​ ​മി​​​നി​​​ട്ട്:​ 22
70​-​​​​90​​​ ​​​മി​​​നി​​​ട്ട് ​​​:​​​ 28

​വേ​ദി​കൾ
ഹോം​:​ 41
എ​വേ​ ​:35
നി​ഷ്പ​ക്ഷ​ ​വേ​ദി​:​ 25

​മ​ത്സ​ര​ങ്ങൾ
സൗ​ഹൃ​ദം​:​ 17
ലോ​ക​ക​പ്പ്:​ 7
യൂ​റോ​ ​ക​പ്പ് ​:9
ലോ​ക​ക​പ്പ് ​യോ​ഗ്യ​ത​ ​:30
യൂ​റോ​ ​യോ​ഗ്യ​ത​ ​:31
നേ​ഷ​ൻ​സ് ​ലീ​ഗ് ​:5
കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ക​പ്പ് ​:2

30​ ​വ​യസി​ന് ​മു​ൻ​പ്
52​ ​ഗോ​ളു​കൾ
118​ ​മ​ത്സ​ര​ങ്ങൾ
ഒ​രു​മ​ത്സ​ര​ത്തി​ൽ​ ​ശ​രാ​ശ​രി
0.44​ ​ഗോ​ളു​കൾ

30​ ​വ​യ​സി​ന് ​ശേ​ഷം
49​ ​ഗോ​ളു​കൾ
47​ ​മ​ത്സ​ര​ങ്ങൾ
ഒ​രു​മ​ത്സ​ര​ത്തി​ൽ​ ​ശ​രാ​ശ​രി
1.04​ ​ഗോ​ളു​കൾ

ഏറ്റവും​ ​കൂ​ടു​ത​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഗോ​ളു​ക​ളു​ള്ള​വർ
​അ​ലി​ ​ദെ​യി​ ​(​ഇ​റാ​ൻ​)​-​ ​​109
​ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ​ ​പോ​ർ​ച്ചു​ഗ​ൽ​​​-101
​മൊ​ക്താ​ർ​ ​ദ​ഹ്രി​ ​(​മ​ലേ​ഷ്യ​)​​​ ​-86
​ഫ്രാ​ങ്ക് ​പു​ഷ്‌​കാ​സ് ​(​ഹ​ങ്ക​റി​)​​​ ​-84
​ഗോ​ഡ്‌​ഫ്രെ​ ​​​ ​ചി​താ​ലു​ ​(​സാം​ബി​യ​)​​​-79
​ഹു​സൈ​ൻ​ ​സ​യാ​ദ് ​(​ ​ഇ​റാ​ഖ്)​ ​-​​78
​പെ​ലെ​ ​(​ബ്ര​സീ​ൽ​)​​​-77
​കു​നി​ഷി​ഗെ​ ​ക​മാ​മാ​റ്റോ​ ​(​ജ​പ്പാ​ൻ​)​ ​​​-​ 75
​ബാ​ഷ​ർ​ ​അ​ബ്ദു​ള്ള​ ​(​കു​വൈറ്റ് )​-​​75
​സു​നി​ൽ​ ​ഛെ​ത്രി​ ​(​ഇ​ന്ത്യ​)​​​-72

​ടീ​മി​ന്റെ​ ​പ്ര​ക​ട​ന​ത്തി​ലും​ ​വ്യ​ക്തി​പ​ര​മാ​യും​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​അ​തേ​സ​മ​യം​ ​കാ​ണി​ക​ൾ​ ​ഇ​ല്ലാ​ത്ത​ ​മൈ​താ​ന​ങ്ങ​ൾ​ ​കോ​മാ​ളി​ക​ൾ​ ​ഇ​ല്ലാ​ത്ത​ ​സ​ർ​ക്ക​സ് ​പോ​ലെ​യും​ ​പൂ​ക്ക​ൾ​ ​ഇ​ല്ലാ​ത്ത​ ​പൂ​ന്തോ​ട്ട​യും​ ​പോ​ലെ​യു​മാ​ണ്.​ ​ക​ളി​ക്കാ​ർ​ ​ആ​രും​ ​കാ​ണി​ക​ളി​ല്ലാ​ത്തി​ട​ത്ത് ​ക​ളി​ക്കാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല.​ ​എ​വേ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​എ​തി​ർ​ ​ടീം​ ​കാ​ണി​ക​ളു​ടെ​ ​പ​രി​ഹാ​സം​ ​എ​നി​ക്ക് ​വ​ലി​യ​ ​ഉ​ത്തേ​ജ​ന​മ​മാ​ണ്.​ ​ന​ന്നാ​യി​ക​ളി​ക്കാ​നു​ള്ള​ ​പ്ര​ചോ​ദ​ന​മാ​ണ്.​ ​പ​ക്ഷേ​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ല്ലാ​വ​രു​ടേ​യും​ ​ആ​രോ​ഗ്യം​ ​ത​ന്നെ​യാ​ണ് ​പ്ര​ധാ​നം.​ ​അ​ത് ​അം​ഗീ​ക​രി​ക്കു​ന്നു,​ ​ബ​ഹു​മാ​നി​ക്കു​ന്നു.​ ​പ​ക്ഷേ​ ​ശൂ​ന്യ​മാ​യ​ ​ഗാ​ല​റി​ക്ക് ​മു​ന്നി​ൽ​ ​ക​ളി​ക്കു​ന്ന​ത് ​സ​ങ്ക​ട​ക​രം​ ​ത​ന്നെ​യാ​ണ്.​

ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ

ഇ​ന്ന് ​ന​മു​ക്ക് ​നൂ​റ് ​ഗോ​ൾ​ ​നേ​ട്ടം​ ​ആ​ഘോ​ഷി​ക്കാ​മെ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തി​യ​ത്.​ ​എ​ന്നാ​ൽ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ 101​ ​ഗോ​ളു​ക​ളാ​യി.​ ​ഫു​ട്ബാ​ൾ​ ​യാ​ത്ര​യി​ൽ​ ​പു​തി​യ​ ​ഉ​യ​ര​ങ്ങ​ൾ​ ​കീ​ഴ​ട​ക്കി​യ​ ​റൊ​ണാ​ൾ​ഡോ​യ്ക്ക് ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.​

പെ​ലെ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, RONALDO 100TH GOAL FOR PORTUGAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.