SignIn
Kerala Kaumudi Online
Wednesday, 24 February 2021 11.52 PM IST

അമേരിക്കൻ ബഹിരാകാശപേടകത്തിന് 'കൽപ്പന ചൗള'യുടെ പേരിടും

kalpana-chawla

വാഷിംഗ്ടൺ: അമേരിക്കയുടെ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് യാത്ര തിരിക്കാനിരിക്കുന്ന പുതിയ ബഹിരാകാശ പേടകത്തിന് ഇന്ത്യക്കാരിയായ ബഹിരാകാശ യാത്രിക കൽപ്പന ചൗളയുടെ പേരിടും.

'ബഹിരാകാശ ദൗത്യത്തിൽ വിദഗ്ദ്ധയായിരുന്ന കൽപ്പനയുടെ സ്മരണാർത്ഥം തങ്ങളുടെ അടുത്ത ബഹിരാകാശ പേടകത്തിന് 'എസ്.എസ്.കൽപ്പന ചൗള" എന്ന പേര് നൽകുമെന്ന് അമേരിക്ക ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോർത്ത്‌റോപ് ഗ്രൂമ്മാൻ പ്രഖ്യാപിച്ചു.

2003ൽ കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് കൽപ്പന ചൗളയും ആറ് സഹയാത്രികരും മരിച്ചത്.

മനുഷ്യരുൾപ്പെടുന്ന ബഹിരാകാശദൗത്യത്തിന് കൽപ്പന നൽകിയ സംഭാവനകൾ എക്കാലവും നിലനിൽക്കുമെന്നും ഇന്ത്യൻ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയ കൽപ്പനയെ ബഹുമാനിക്കുന്നുവെന്നും കമ്പനി ട്വീറ്റ് ചെയ്തു. ബഹികാരാശ ദൗത്യത്തിനായി ജീവത്യാഗം ചെയ്ത കൽപ്പന ചൗള പിൻഗാമികളായ ബഹിരാകാശ യാത്രികർക്ക് പ്രചോദനം പകർന്നുവെന്നും കമ്പനി പറഞ്ഞു.

29 ന് വിർജിനിയയിലെ വാലോപ്സ് ഫ്ളൈറ്റ് ഫെസിലിറ്റിയിൽ നിന്ന് എൻജി-14(NG-14) ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും എസ്.എസ് കൽപ്പന ചൗള ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. രണ്ട് ദിവസത്തിന് ശേഷം വാഹനം സ്‌പേസ് സ്റ്റേഷനിൽ എത്തിച്ചേരും. സ്‌പേസ് സ്‌റ്റേഷനിലേക്ക് 3,629 കിലോഗ്രാം സാധനസാമഗ്രികളാണ് എൻജി-14 ദൗത്യം എത്തിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, KALPANA CHAWLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.