വാഷിംഗ്ടൺ: സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ആയിരത്തിലധികം ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും ഗവേഷകരുടേയും വിസ സസ്പെൻഡ് ചെയ്യാനായിരുന്നു നിർദ്ദേശം. ചൈനയുടെ സൈനിക തന്ത്ര വൃത്തങ്ങളുമായി ബന്ധമുള്ള വിദ്യാർത്ഥികളും ഗവേഷകരും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യങ്ങൾ ചോർത്തുന്നുവെന്ന കണ്ടെത്തലാണ് വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി തലവൻ ചാഡ് വോൾഫ് അറിയിച്ചു.വ്യവസായപരമായ ചാരവൃത്തി ചൈന നടത്തുന്നുണ്ടെന്ന് ആവർത്തിച്ച ചാഡ് കൊവിഡ് വാക്സിൻ ഗവേഷണ വിവരങ്ങൾ ചോർത്താനും ഇവർ ശ്രമിച്ചെന്നും അമേരിക്കൻ പഠന ഗവേഷണ വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ആരോപിച്ചു.