കൊല്ലം: പതിനാല് വയസുള്ള പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച പ്രതി കിളികൊല്ലൂർ പടിക്കൽ കിഴക്കതിൽ വീട്ടിൽ സുധിലാൽ എന്ന കൊച്ചുണ്ണിയെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായിരുന്ന സുധി അത് മുതലെടുത്താണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയ വിളിച്ചുവരുത്തിയത്.
പീഡന വിവരം പെൺകുട്ടി പിന്നീട് അച്ഛന്റെ സഹോദരിയെ അറിയിച്ചു. അവരാണ് വിവരം ചൈൽഡ്ലൈന് കൈമാറിയത്. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിളികൊല്ലൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്.
കിളികൊല്ലൂർ സി.ഐ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.