ആലപ്പുഴ: ജില്ലയിൽ ഇന്നലെ 267 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1926 ആയി. എട്ടുപേർ വിദേശത്തുനിന്നും 18 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടിന് ആലപ്പുഴ നഗരസഭയിലെ സ്റ്റേഡിയം വാർഡ് സ്വദേശിനി സരസമ്മ (68) മരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. 87 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിയതോടെ 5369 പേർ രോഗമുക്തരായി.
രോഗബാധിതർ: സൗദിയിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, ഷാർജയിൽ നിന്നെത്തിയ ബുധനൂർ സ്വദേശി, അബുദാബിയിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, സൗദിയിൽ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി, മസ്കറ്റിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി, ഒമാനിൽ നിന്നെത്തിയ ചിങ്ങോലി സ്വദേശി, ഖത്തറിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി,അസമിൽ നിന്നെത്തിയ നാലു കോടംതുരുത്ത് സ്വദേശികൾ, ഒഡീഷയിൽ നിന്നെത്തിയ വയലാർ സ്വദേശി, ഡൽഹിയിൽ നിർത്തിയ ചേർത്തല സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ കായംകുളം സ്വദേശി, മൈസുരുവിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ട് ദേവികുളങ്ങര സ്വദേശികൾ, ഹൈദരാബാദിൽ നിന്നെത്തിയ വീയപുരം സ്വദേശിനി, രണ്ട് ബിഹാർ സ്വദേശികൾ, ഡൽഹിയിൽ നിന്നെത്തിയ രണ്ട് ആലപ്പുഴ സ്വദേശികൾ, തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്ന് ആലപ്പുഴ സ്വദേശികൾ
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9137
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1607
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 240
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 83
...........................................
# കേസ് 36, അറസ്റ്റ് 19
കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 36 കേസുകളിൽ 19 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 292 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1523 പേർക്കും കണ്ടെയ്ൻമെന്റ് സോൺ ലംഘനം
നടത്തിയതിന് രണ്ടു പേർക്കെതിരെയും നടപടി സ്വീകരിച്ചു.