SignIn
Kerala Kaumudi Online
Saturday, 27 February 2021 5.50 AM IST

ആത്മഹത്യയ്ക്കൊരുങ്ങുന്നത് ഭാര്യയെ ലൈവായി കാട്ടി യുവാവ് ക്വാറന്റൈൻ കേന്ദ്ര‌ത്തിൽ തൂങ്ങിമരിച്ചു

nisanth

റാന്നി: ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ദൃശ്യങ്ങൾ ഭാര്യയെ വാട്സ് ആപ്പിലൂടെ ലൈവായി കാണിച്ച് യുവാവ് ക്വാറന്റൈൻ കേന്ദ്രത്തിൽ തൂങ്ങിമരിച്ചു. റാന്നി വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന കലഞ്ഞൂർ നിശാന്ത് ഭവനിൽ ജി.നിശാന്ത് (41) ആണ് മരിച്ചത്. ക്വാറന്റൈൻ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഭാര്യ അറിയിച്ചതനുസരിച്ച് ഒാടിയെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ റാന്നി പെരുമ്പുഴയിലെ ക്വാറന്റൈൻ സെന്ററായ ലോഡ്ജിലായിരുന്നു സംഭവം. ബംഗളൂരുവിലെ പൂക്കടയിൽ ജോലി ചെയ്യുന്ന നിശാന്ത് ചൊവ്വാഴ്ച വൈകിട്ടാണ് റാന്നിയിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ പോവുകയായിരുന്നു.

ബുധനാഴ്ച രാത്രി നിശാന്ത് അസ്വസ്ഥനായിരുന്നെന്ന് ക്വാറന്റൈൻ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ ബിനു കെ. സാം പറഞ്ഞു. ഇന്നലെ പുലർച്ചെ നാലുമണിയോടെ നിശാന്ത് മുറിക്കുമുന്നിലെ വരാന്തയിലൂടെ അസ്വസ്ഥനായി നടക്കുന്നത് കണ്ടു. പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചത്. സമാധാനിപ്പിച്ച് മുറിയിലേക്ക് കയറ്റിയിരുന്നു.

ബുധനാഴ്ച രാത്രി 12നും ഇന്നലെ പുലർച്ചെ മൂന്നിനും നിശാന്ത് വിളിച്ചിരുന്നതായി ഭാര്യ സീന എസ്.പിള്ള പറഞ്ഞു. തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നെന്നും ഫോൺ ആരോ ട്രാപ്പ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. പിന്നീട് പലവട്ടം വിളിച്ചിരുന്നെങ്കിലും സീന ഉറങ്ങിപ്പോയതിനാൽ ഫോൺ എടുക്കാനായില്ല. രാവിലെ 6.30ന് തിരികെ വിളിച്ചപ്പോഴും നിശാന്ത് പലതും പറഞ്ഞു. പിന്നീടാണ് വാട്‌സ് ആപ്പിൽ വിളിച്ച് തൂങ്ങിമരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് അതിന്റെ ദൃശ്യങ്ങൾ കാട്ടിയത്. അരുതെന്ന് പറഞ്ഞ് സീന നിലവിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു. ഉടൻ സെന്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറും ലോഡ്ജിലെ ജീവനക്കാരനും എത്തിയപ്പോൾ മുറിയിലെ ഫാനിൽ ബെഡ്ഷീറ്റുപയോഗിച്ച് നിശാന്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു.

സ്ഥിരമായി മദ്യപിക്കുന്ന നിശാന്ത്‌ മദ്യം ലഭിക്കാത്തതിന്റെ അസ്വസ്ഥതയിലാകാം ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മക്കൾ: നമിത(7), ദേവർശ് (1).

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.