തിരുവനന്തപുരം: കേരള സർവകലാശാലയുടെ എം.ബി.എ ബാച്ചിലെ യു.ഐ.എം പ്രവേശനത്തിന് ചില കേന്ദ്രങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യു.ഐ.എം - ഐ.സി.എം പൂജപ്പുര,തിരുവനന്തപുരം- 7,യു.ഐ.എം വർക്കല- 15,യു.ഐ.എം പുനലൂർ- 43, യു.ഐ.എം കുണ്ടറ- 39,യു.ഐ.എം കൊല്ലം- 39, യു.ഐ.എം അടൂർ- 53,യു.ഐ.എം ആലപ്പുഴ- 65 എന്നിങ്ങനെയാണ് ഒഴിവുളള സീറ്റുകളുടെ എണ്ണം. യോഗ്യരായ വിദ്യാർത്ഥികൾ സെപ്തംബർ 14ന് രാവിലെ 9.30ന് താത്പര്യമുളള യു.ഐ.എമ്മിൽ സർവകലാശാല നിർദ്ദേശിച്ചിട്ടുളള ഫീസ് സഹിതം ഹാജരാകണം.