SignIn
Kerala Kaumudi Online
Sunday, 28 February 2021 6.17 AM IST

നാവിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാം ; പൊതു ശത്രുവിനെതിരെ കൈകോർത്ത് ഇന്ത്യ, ജപ്പാൻ

h

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിലും ജപ്പാൻ ഉൾപ്പെടുന്ന ഇൻഡോ - പസിഫിക് മേഖലയിലും ചൈനയുടെ കടന്നുകയറ്റം സംഘർഷം രൂക്ഷമാക്കുന്ന പശ്ചാത്തലത്തിൽ നാവിക സേനാ കേന്ദ്രങ്ങൾ പരസ്പരം തുറന്നുകൊടുക്കാനുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ജപ്പാനും ഇന്നലെ ഒപ്പുവച്ചു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ ജാപ്പനീസ് താവളം ഇന്ത്യൻ നേവിക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ത്യൻ താവളങ്ങൾ ജപ്പാൻ നേവിക്കും ഉപയോഗിക്കാം.

ഇരു സേനകളും തമ്മിൽ സാധന, സേവന കൈമാറ്റം സാദ്ധ്യമാക്കും. ആഗോള സമാധാനവും സുരക്ഷയും മെച്ചപ്പെടുത്താൻ കരസേനകളുടെ സഹകരണം ശക്തമാക്കാനും വ്യവസ്ഥയുണ്ട്.

യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ - ജപ്പാൻ സൈനിക സഹകരണത്തിന് പ്രാധാന്യമേറെയാണ്. ഇന്ത്യയും അമേരിക്കയും സംയുക്തമായി അറബിക്കടലിൽ നടത്തുന്ന മലബാർ നാവിക അഭ്യാസത്തിൽ ജപ്പാൻ പങ്കാളിയാണ്.

സംയുക്തസേനാ പരിശീലനങ്ങൾ, ഐക്യരാഷ്ട്ര സമാധാന പാലന പ്രവർത്തനങ്ങൾ, മനുഷ്യത്വപരമായ അന്താരാഷ്ട്ര ആശ്വാസനടപടികൾ, പരസ്‌പര സമ്മതത്തോടെയുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരണം ഉറപ്പാക്കുന്നതാണ് കരാർ.ചൈന ആധിപത്യത്തിന് ശ്രമിക്കുന്ന ഇൻഡോ പസിഫിക് മേഖല സ്വതന്ത്രമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കരാറിനെ ഇരുരാജ്യങ്ങളും കാണുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക ഉച്ചകോടിയിലാണ് കരാർ ഒപ്പിട്ടത്. ഫോണിലൂടെയായിരുന്നു ചർച്ചകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി,​ രാജിവച്ചൊഴിയുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഫോണിൽ ചർച്ച നടത്തി. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഡോക്ടർ അജയകുമാറും ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷിയുമാണ് കരാറിൽ ഒപ്പിട്ടത്.

ഇന്ത്യയുടെ സമാനമായ കരാറുകൾ

 2016ലെ ലോജിസ്‌റ്റിക് എക്‌സേഞ്ച് മെമ്മോറാണ്ടം അനുസരിച്ച് ജിബൂട്ടി, ഡീഗോ ഗാർഷ്യ, ഗുവാം, സുബിക് ബേ എന്നീ യു. എസ് താവളങ്ങൾ ഇന്ത്യയ്‌ക്ക് ഉപയോഗിക്കാം.

 2018ൽ ഉടമ്പടി പ്രകാരം റീയൂണിയൻ ദ്വീപിലെ ഫ്രഞ്ച് സൈനിക താവളം ഇന്ത്യ ഉപയോഗിക്കുന്നു.

 ദക്ഷിണ കൊറിയ,സിംഗപ്പൂർ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായും ഇത്തരം കരാറുണ്ട്

 ഇക്കൊല്ലം റഷ്യയുമായും കരാർ ഒപ്പിടും.

 ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ പാകിസ്ഥാന്റെ സൈനിക താവളങ്ങൾ ചൈന ഉപയോഗിക്കുന്നുണ്ട്.

ജാപ്പനീസ് സേന

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ ആറ്റം ബോംബിന്റെ സംഹാരം നടന്ന ജപ്പാൻ 1950കളിലാണ് സ്വയം പ്രതിരോധം എന്ന ലക്ഷ്യത്തോടെ മൂന്ന് സേനകൾക്ക് രൂപം നൽകിയത്. ജപ്പാൻ സെൽഫ് ഡിഫൻസ് ഫോഴ്‌സസ് എന്നാണ് പേര് .യുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാന് മേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഭരണഘടന പ്രകാരം രാജ്യത്തിന് യുദ്ധം ചെയ്യാനോ സായുധ സേനകളെ നിലനിർത്താനോ അവകാശമില്ലായിരുന്നു. പിന്നീട് ഭേദഗതികൾ വരുത്തി. ഇപ്പോൾ ലോകത്തെ പ്രമുഖ സൈനിക ശക്തിയാണ് ജപ്പാൻ. എങ്കിലും സമാധാന ദൗത്യങ്ങൾക്കാണ് മുൻഗണന

പാം​ഗോം​ഗ് ​:​ഫിം​ഗ​ർ​ 4ൽ സ്ഥാ​നംഉ​റ​പ്പി​ച്ച് ​ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി​:​ ​പാം​ഗോം​ഗ് ​ത​ടാ​ക​ത്തി​ന് ​വ​ട​ക്ക് ​ഫിം​ഗ​ർ​ 4​ലെ​ ​ത​ന്ത്ര​പ​ര​മാ​യ​ ​ഉ​യ​ർ​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​ൻ​ ​സേ​ന​ ​സാ​ന്നി​ദ്ധ്യം​ ​ഉ​റ​പ്പി​ച്ചു.​ ​ഫിം​ഗ​ർ​ 4​ൽ​ ​നേ​ര​ത്തെ​ ​സ്ഥാ​നം​ ​പി​ടി​ച്ച​ ​ചൈ​നീ​സ് ​സേ​ന​യു​ടെ​ ​നീ​ക്ക​ങ്ങ​ൾ​ ​നി​രീ​ക്ഷി​ക്കാ​വു​ന്ന​ ​ഉ​യ​ര​ത്തി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​സേ​ന.
പാം​ഗോ​ഗ് ​ത​ടാ​ക​ത്തി​ന് ​തെ​ക്ക് ​ക​ട​ന്നു​ക​യ​റാ​ൻ​ ​ന​ട​ത്തി​യ​ ​ശ്ര​മം​ ​വ​ട​ക്ക​ൻ​ ​തീ​ര​ത്തും​ ​ചൈ​ന​ ​ആ​വ​ർ​ത്തി​ക്കാ​മെ​ന്ന് ​മു​ൻ​കൂ​ട്ടി​ ​ക​ണ്ടു​ള്ള​ ​നീ​ക്ക​മാ​ണ് ​ഇ​ന്ത്യ​ൻ​ ​സേ​ന​യു​ടേ​ത്.​ ​ഫിം​ഗ​ർ​ ​എ​ട്ടു​ ​മു​ത​ൽ​ ​ഫിം​ഗ​ർ​ ​നാ​ലു​വ​രെ​ ​എ​ട്ടു​കി​ലോ​മീ​റ്റ​റോ​ളം​ ​ക​ട​ന്നു​ക​യ​റി​യ​ ​ചൈ​ന​ ​സ്ഥി​രം​ ​താ​വ​ള​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.​ ​‌​അ​വി​ടെ​ ​ഉ​യ​ർ​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ത​മ്പ​ടി​ച്ച​ ​ചൈ​ന​ക്കാ​ർ​ക്ക് ​ഫിം​ഗ​ർ​ ​മൂ​ന്നി​നും​ ​ഫിം​ഗ​ർ​ ​ര​ണ്ടി​നും​ ​ഇ​ട​യി​ലു​ള്ള​ ​ഇ​ന്ത്യ​ൻ​ ​സേ​ന​യു​ടെ​ ​നീ​ക്ക​ങ്ങ​ൾ​ ​വീ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നു.​ ​തി​രി​ച്ച് ​അ​വ​രു​ടെ​ ​നീ​ക്ക​ങ്ങ​ൾ​ ​അ​റി​യാ​ൻ​ ​ഇ​ന്ത്യ​ൻ​ ​സേ​ന​ ​ബു​ദ്ധി​മു​ട്ടി​യി​രു​ന്നു.​ ​ഏ​പ്രി​ലി​ന് ​മു​ൻ​പ് ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തി​യി​രു​ന്ന​ ​ഫിം​ഗ​ർ​ ​എ​ട്ടാ​ണ് ​ഇ​ന്ത്യ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​യാ​യി​ ​അം​ഗീ​ക​രി​ച്ചു​ള്ള​ത്.
തെ​ക്ക​ൻ​ ​പാം​ഗോം​ഗി​ലെ​ ​പ്ര​കോ​പ​ന​ങ്ങ​ൾ​ ​ഇ​ന്ത്യ​ൻ​ ​സേ​ന​ ​ത​ക​ർ​ത്ത​തോ​ടെ​ ​നാ​ണം​കെ​ട്ട​ ​ചൈ​ന​ക്കാ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വ​ട​ക്ക​ൻ​ ​തീ​ര​ത്ത് ​ക​ന​ത്ത​ ​സേ​നാ​ ​വി​ന്യാ​സം​ ​ന​ട​ത്തു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ട് ​വ​ന്നി​രു​ന്നു.​ ​ഇ​തും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​നീ​ക്കം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.