ജില്ലയിൽ 276 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 238 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 18 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 12832 പേരാണ്. ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 43 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവയിൽ സമ്പർക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 8, ആന്തൂർ നഗരസഭ 20, അയ്യൻകുന്ന് 12, ചെമ്പിലോട് 13, ചൊക്ലി 17, എരഞ്ഞോളി 11, കടമ്പൂർ 6, കതിരൂർ 14, 17, കാങ്കോൽ ആലപ്പടമ്പ 1, കണ്ണപുരം 2, തലശ്ശേരി നഗരസഭ 3, 17, 25, 40, കൊളച്ചേരി 2, 8, കോളയാട് 6, മാടായി 11, മട്ടന്നൂർ നഗരസഭ 10, മാട്ടൂൽ 13, മയ്യിൽ 10, മുണ്ടേരി 10, നടുവിൽ 19, ന്യൂമാഹി 11, 12, പന്ന്യന്നൂർ 9, പാനൂർ നഗരസഭ 5, 39, പയ്യന്നൂർ നഗരസഭ 13, ശ്രീകണ്ഠാപുരം നഗരസഭ 2, 9, തളിപ്പറമ്പ നഗരസഭ 24, 30, തൃപ്പങ്ങോട്ടൂർ 17, വേങ്ങാട് 8 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
5365 ഇതുവരെ കൊവിഡ് ബാധിച്ചത്
3564 രോഗമുക്തി
41മരണം
1760 ചികിത്സയിൽ