തൃശൂർ: കേരളത്തിൽ ആദ്യമായി കൊവിഡ് രോഗികൾക്കാവശ്യമായ ഓക്സിജൻ പൈപ്പ് ലൈൻ മുഖേന എല്ലാ ഐ.പി ബെഡുകളിലേക്കും നൽകുന്നതിന് പ്രാണ എയർ ഫോർ കെയർ പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്. പൊതുജന പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡ് രോഗികൾക്ക് വേണ്ട ഓക്സിജൻ നൽകുക എന്ന ലക്ഷ്യവുമായാണ് പ്രാണ എയർ ഫൊർ കെയർ പദ്ധതിക്ക് മെഡിക്കൽ കോളേജ് തുടക്കം കുറിച്ചത്. ഇവിടെ എത്തുന്ന ഓരോ രോഗിക്കും ഓക്സിജൻ നൽകാൻ സമൂഹത്തിലെ സന്മസ്സുള്ള ആർക്കും ചെറിയ തുക സംഭാവന ചെയ്ത് പ്രാണയുടെ ഭാഗമാകാം. ആദ്യ ഘട്ടത്തിൽ 600 ബെഡുകളിലേക്ക് കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. 221 ബെഡുകളിലേക്കുള്ള സംഭാവന ഇതുവരെ ലഭിച്ചു. പ്രാണയുടെ ഒരു യൂണിറ്റ് സ്പോൺസർ ചെയ്യാൻ 12000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെ 1450 ബെഡുകളിലേക്കുള്ള ഓക്സിജൻ സംവിധാനം ഒരുക്കണം. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ സഹായത്തോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതിയുടെ ഏകോപനം.
പ്രാണയിലേക്ക് സഹായം നൽകുന്നതിന് തുക അയക്കേണ്ട വിശദാംശങ്ങൾ:
ACCOUNT NAME : PRINCIPAL GOVT. MEDICAL COLLEGE THRISSUR CURRENT AC.NO : 57 02 48 46 396 IFSC : SBIN 0014682 BRANCH : KUHS SBI അക്കൗണ്ടിലേക്ക് പണം അക്കൗണ്ട് ട്രാൻസ്ഫർ വഴിയോ നേരിട്ടോ നിക്ഷേപിക്കാം. അല്ലെങ്കിൽ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, തൃശൂർ എന്ന ചെക്ക് ആയോ ഡി.ഡി ആയോ അയയ്ക്കാം. കവറിന് പുറത്ത് പ്രാണ എയർ ഫൊർ കെയർ എന്ന് രേഖപ്പെടുത്തണം. അതിന് ശേഷം ട്രാൻസാക്ഷൻ വിവരങ്ങൾ praanaairforcare@gmail.com എന്ന മെയിൽ ഐഡിയിലേക്കോ 8590955682 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അയയ്ക്കണം. ബന്ധപ്പെട്ടവർ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം അക്ക്നോളജ്മെന്റ് അയച്ചു തരും.
എല്ലാവർക്കും സർട്ടിഫിക്കറ്റ്
സംഭാവന നൽകുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. വിദേശ പൗരത്വമുള്ളവർ പണം നിക്ഷേപിക്കുന്നതിന് മുൻപ് പ്രിൻസിപ്പൽ ഓഫീസുമായി ബന്ധപ്പെടണം. പ്രാണയെക്കുറിച്ചുള്ള വിവരങ്ങൾ പ്രാണ എയർ ഫൊർ കെയർ എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.
വിവരങ്ങൾക്ക് : 0487 2472111.